നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗൺസിലർ പ്രശോഭിനെ വോട്ടെടുപ്പിൽ നിന്ന് മാറ്റിനിർത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗൺസിലർ പ്രശോഭിനെ വോട്ടെടുപ്പിൽ നിന്ന് മാറ്റിനിർത്തി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് മാറ്റിനിർത്തിയത്. കൗൺസിൽ യോഗം ചേർന്ന് മിനിറ്റുകൾ വൈകി 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിങ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്.

ഗ്യാസിൻ്റെ പ്രശ്നമുള്ളത് കൊണ്ട് ഗുളികവാങ്ങാനായി പോയതാണ് കൗൺസിൽ യോഗത്തിലെത്താൻ വൈകിയതിൻ്റെ കാരണമായി പ്രശോഭ് പറഞ്ഞത്. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ ചെയർമാനായി ബിജെപിയിലെ പി സ്‌മിതേഷ് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് നഗരസഭയിൽ 25 അംഗങ്ങളാണ് ഉള്ളത്. 18 അംഗങ്ങൾക്ക് പുറമെ ഒരു സ്വതന്ത്രനും യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...