കാസർഗോഡ് : ദുർബലമായ എൽഡിഎഫ് ഏറെക്കാലമായി മുസ്ലിം ലീഗിനെ റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവ കേരള സദസിന്റെ ബഹിഷ്കരണം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് പറഞ്ഞ ചെന്നിത്തല ലീഗ് എംഎൽഎയെ നവ കേരള സദസിൽ നിന്ന് വിലക്കിയത് കോൺഗ്രസാണെന്ന പിണറായിയുടെ ആരോപണത്തിനും മറുപടി പറഞ്ഞു. പിണറായി വിജയന്‍ ഒരാളുടെ കൈയ്യിൽ നിന്ന് പോലും പരാതി വാങ്ങിയില്ലെന്നും നവകേരള സദസില്‍ ആർക്കും ഒരു രൂപയുടെ പോലും സഹായം കിട്ടുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ മെഷിനറി ദുരുപയോഗം ചെയ്താണ് നവകേരള സദസിന് ആളുകളെ എത്തിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന് നേതൃത്വം നൽകുന്നതും നിയന്ത്രിക്കുന്നതും കോൺഗ്രസാണ്. നവകേരള സദസ് ബഹിഷ്കരിക്കുന്നത് യുഡിഎഫിന്റ കൂട്ടായ തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. പിണറായി ലീഗ് എംഎൽയുടെ പേര് പറഞ്ഞത് തന്ത്രമാണ്. എൽഡിഎഫിന് ഇനി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല. അത് കൊണ്ടാണ് ലീഗിന്റെ പുറകെ പോകുന്നത്. ലീഗ് ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പമാണെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി അവകാശപ്പെട്ടത് പോലെ ഒരു യുഡിഎഫ് പ്രവർത്തകനും നവകേരള സദസിന് എത്തിയിട്ടില്ലെന്നും പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033