തെരഞ്ഞെടുപ്പിന് മുന്‍പേ യുഡിഎഫ് തോറ്റു ; ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് തെരഞ്ഞെടുപ്പിന് മുന്‍പേ പരാജയപ്പെട്ടെന്ന പരിഹാസവുമായി സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. ഇടതുവിരുദ്ധത കാരണം കോണ്‍ഗ്രസ് ബിജെപിയുമായി സന്ധിചേര്‍ന്നു. യുഡിഎഫില്‍ തുടരാനുള്ള ലീഗിന്റെ അസ്വസ്ഥത പ്രകടമായെന്നും ലീഗിന് യുഡിഎഫില്‍ സ്വസ്ഥമായി നില്‍ക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് മാവേലിക്കരയിലെ സിപിഐ സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാര്‍ പ്രതികരിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചര്‍ച്ചയാക്കുമെന്നും മാവേലിക്കര കിട്ടാക്കനിയല്ലെന്നും അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി എ അരുണ്‍കുമാറിന്റെ പേര് മാവേലിക്കരയില്‍ അന്തിമമാക്കിയത്. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന്റേതാണ് തീരുമാനം.

മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തൃശൂരില്‍ വി എസ് സുനില്‍കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും ആണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് വേണ്ടി മത്സരിക്കുക. ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി മോശക്കാരനാണെന്ന് പറയാനാകില്ലെന്നും വിജയം എല്‍ഡിഎഫിനൊപ്പമാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. വയനാട്ടില്‍ നിന്നുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് പറഞ്ഞ സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ , വയനാട്ടില്‍ നിന്നാണ് താന്‍ ദേശീയ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് പറഞ്ഞു. തൃശൂര്‍ ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ വി എസ് സുനില്‍കുമാറും പങ്കുവച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...