ന്യൂഡൽഹി: ബഫർ സോൺ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെതിരെ യു.ഡി.എഫ് എം.പിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സർവേ നിർത്തലാക്കണമെന്നും ഫിസിക്കൽ സർവേ നടപ്പാക്കണമെന്നുമാണ് ആവശ്യം. ഉപഗ്രഹ സർവേയിലൂടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. നേരത്തെ ബഫർ സോണിൽ ഉൾപ്പെടാത്ത പ്രദേശങ്ങൾ ഉപഗ്രഹ സർവേയിൽ ബഫർ സോണുകളായി മാറി. വനമേഖലയോട് ചേർന്നുള്ള കൃഷിഭൂമി പോലും പരിസ്ഥിതി ലോല മേഖലയായി മാറിയിരിക്കുന്നു. യു.ഡി.എഫ് സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.
ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടു. ബഫർസോൺ ഒഴിവാക്കി സുപ്രീം കോടതി വിധി ഉണ്ടായില്ലെങ്കിൽ അത് ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കും. ഇതിന് എന്ത് തെളിവാണ് കേരള സർക്കാരിന്റെ പക്കലുള്ളതെന്നും എംപിമാർ ചോദിച്ചു. നേരിട്ടുള്ള സർവേ ആവശ്യമാണ്. കെ റെയിൽ നടപ്പാക്കാൻ ശ്രമിച്ച പോലെ പിണറായി ഉപഗ്രഹ സർവേ എന്തിന് നടത്തിയെന്നും അവര്‍ ചോദിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]