Thursday, July 3, 2025 2:15 pm

നഗരസഭയുടെ ഭരണ സ്തംഭനത്തിന് ഉത്തരവാദി യുഡിഎഫ് – സജി അലക്സ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗരസഭയുടെ ഭരണസ്തംഭനത്തിൻ്റെ ഉത്തരവാദി യു.ഡി.എഫ് ആണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ് പ്രസ്താവിച്ചു. നഗരസഭ ഭരണ സമിതിയുടെ മേൽ യു.ഡി.എഫ് നേതൃത്വത്തിനു ഒരു ഉത്തരവാദിത്വമില്ലെന്നും ഭരണകക്ഷി കൗൺസിലർമാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും തർക്കങ്ങളുമാണ് ഈ അവസ്ഥക്ക് കാരണമെന്നും നഗരസഭയുടെ ദുർഭരണത്തിനും കെടുകാര്യസ്ഥതക്കുമെതിരെ കേരളാ കോൺഗ്രസ് (എം) ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ നഗരസഭാ കവാടത്തിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പബ്ലിക് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കണമെന്നും തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുവാൻ അടിയന്തിര നടപടികൾ നഗരസഭ ഭരണാധികാരികൾ സ്വീകരിക്കണമെന്നും പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ശ്രദ്ധിക്കമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി, ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, ജനറൽ സെക്രട്ടറി അഡ്വ. ദീപക് മാമ്മൻ മത്തായി, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമ്മൻ, കൗൺസിലന്മാരായ തോമസ് വഞ്ചിപ്പാലം, ലിൻഡാ വഞ്ചിപ്പാലം, ബിന്ദു റെജി കുരുവിള, സംസ്ഥാന സമിതി അംഗങ്ങളായ ബോസ് തെക്കേടം, മജ്നു എം. രാജൻ, തോമസ് വർഗീസ് കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് റെജി കുരുവിള, റോയി കണ്ണോത്ത്, തോമസ് കോശി, ഏബ്രഹാം തോമസ്, സജു സാമുവേൽ, ബിനിൽ തേക്കുമ്പറമ്പിൽ, വനിതാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് സൂസമ്മ ബേബി, രാജേഷ് തോമസ്, മനോജ് മടത്തുംമൂട്ടിൽ, ബാബു പുല്ലേലിക്കാട്ടിൽ, നരേന്ദ്രൻ, ജോർജ് കുര്യൻ, ജേക്കബ് ടി.ഒ, പൊന്നച്ചൻ അമ്പലത്തിങ്കൽ, ബിജു മട്ടയ്ക്കൽ, ഷാജി പി. ജേക്കബ്, ബിജി വർഗീസ്, ഷിനു മോൾ, ബാലകൃഷ്ണൻ പനയിൽ, അനീഷ് പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ

0
പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ...

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി...

0
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ...

തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

0
കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം...