തിരുവല്ല : പമ്പാ ഷുഗർ ഫാക്ടറിയിൽ കുടുംബശ്രീ വഴി നിയമിച്ച കരാർ തൊഴിലാളികളെ പിൻവാതിൽ കൂടി സ്ഥിരപ്പെടുത്തുവാൻ ഉള്ള നടപടിയ്‌ക്കെതിരെ യുഡിഎഫ് കടപ്ര മണ്ഡലം കമ്മിറ്റി ഫാക്ടറി ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. യുഡിഎഫ് കടപ്ര മണ്ഡലം കമ്മിറ്റി ചെയർമാൻ പി തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ ധർണ ഉദ്ഘാടനം ചെയ്തു. പമ്പാ ഷുഗർ ഫാക്ടറി നിയമനങ്ങളിൽ കരാർ ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പിന്നിൽ വൻ അഴിമതി ആണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സാം ഈപ്പൻ, കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് രാജു പുളിമ്പള്ളിൽ, ഡിസിസി ജനറൽ സെക്രട്ടറി റോബിൻ പരുമല, യുഡിഎഫ് കൺവീനർ എബി വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം സക്കറിയ കരുവേലിൽ, ജിബിൻ സക്കറിയ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിഷാശോകൻ, വൈസ് പ്രസിഡൻറ് മിനി ജോസ്, വാർഡ് മെമ്പർമാരായ സൂസമ്മ പൗലോസ്, മേഴ്സി എബ്രഹാം, ശിവദാസ് യു പണിക്കർ, ജോസ് വി ചെറി, ഷാനു മാത്യു, പീതാംബരദാസ് എന്നിവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.