യാത്രക്കിടെ ബാറിൽ കയറി, ജീവനക്കാരുമായി തര്‍ക്കം അടിയായി ; ബാര്‍ ജീവനക്കാരനെ കഴുത്തിൽ കുത്തിയ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബാര്‍ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ വെച്ച് ജീവനക്കാരനെ കത്തികൊണ്ട് കഴുത്തിന് കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനായ അത്തോളി മൊടക്കല്ലൂർ താഴെക്കുനി പനോളി അൻവർ (48) ആണ് പിടിയിലായത്. വൈത്തിരിയിലേക്ക് പോകുന്ന വഴി അൻവർ മദ്യപിക്കാൻ എത്തിയപ്പോൾ ബാറിൽ വെച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് അൻവറിന് മർദ്ദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തൻ്റെ ബാഗിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് തന്നെ മർദ്ദിച്ച വിജുവിനെ അൻവര്‍ കഴുത്തിൽ കുത്തിയത്. വിജു കൊലപാതക കേസിൽ മുൻപ് പ്രതിയായിരുന്നു. സംഭവത്തിൽ താമരശ്ശേരി ഡിവൈഎസ്‌പി എം.പി വിനോദിൻ്റെ നിർദ്ദേശപ്രകാരം സിഐ കെ.ഒ പ്രദീപും ക്രൈം സ്കോഡ് അംഗങ്ങളും ചേർന്നാണ് വൈത്തിരിയിൽ വെച്ച് പ്രതിയെ പിടികൂടിയത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കാൻ നടപടി വേഗത്തിലാക്കും ; ഉറപ്പുമായി ഡി.കെ. ശിവകുമാർ

0
ബെംഗളുരു : കബനി നദിക്കു കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട...

ടെലിവിഷൻ താരം സഞ്ചിത ഉഗാലെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ

0
മുംബൈ : പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടിയായ സഞ്ചിത ഉഗാലെയെ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെറിറ്റ് അവാർഡ്...

0
പത്തനംതിട്ട: വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതരായിട്ടുള്ളവരിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം...

മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ...