വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ യുഡിഎഫ് തീരുമാനം ; എന്‍ വേണു സ്ഥാനാര്‍ത്ഥിയാകും

For full experience, Download our mobile application:
Get it on Google Play

വടകര : യുഡിഎഫില്‍ കോഴിക്കോട്ടെ വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്‍ എം പിയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ആര്‍എംപി ജനറല്‍ സെക്രട്ടറി എന്‍ വേണുവാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുക.

കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. വേണുവും സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ലാമലയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തട്ടകം ആര്‍എംപിക്ക് നല്‍കുകയെന്ന ലക്ഷ്യത്തിലായിരുന്നു മറ്റ് നേതാക്കള്‍. ശേഷം മുല്ലപ്പള്ളിയും ഇതിന് വഴങ്ങിയെന്നും വിവരം. ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമ മത്സരിക്കാന്‍ തയാറല്ലെന്ന് അറിയിച്ചതിന് ശേഷമാണ് വേണുവിനെ മത്സരിപ്പിക്കാന്‍ തീരുമാനമായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...