Wednesday, July 2, 2025 4:40 pm

യു.ഡി.എഫ് വണ്ടിപ്പെരിയാർ മണ്ഡലം തല നേതൃത്വയോഗവും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ യോഗവും നടന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: പാർലമെൻ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് വണ്ടിപ്പെരിയാർ മണ്ഡലം തല നേതൃത്വയോഗവും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധ യോഗവും വണ്ടിപ്പെരിയാറിൽ നടന്നു . നേതൃത്വയോഗം കേരളാ കോൺഗ്രസ് സംസ്ഥാന നിർവ്വാഹകസമിതിയംഗം ആൻ്റണി ആലഞ്ചേരി , അഡ്വ: സിറിയക്ക് തോമസ് എന്നിവർ ഉദ്ഘാടനം ചെയ്തു .മൂന്നാം തവണയും ജനവിധി തേടുന്ന യു. ഡി. എഫ്സ്ഥാനാർഥി അഡ്വ . ഡീൻകുര്യാക്കോസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് മുന്നോടിയായാണ് നേതൃത്വ യോഗം വിളിച്ച് ചേർത്തത്. വണ്ടിപ്പെരിയാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന നേതൃത്വയോഗത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എച്ച് അബ്ദുൾ സമദ് അധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതിയംഗം ആൻ്റണി ആലഞ്ചേരി യോഗം ഉത്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് , ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത് അഡ്വ: സിറിയക്ക് തോമസ് , പി.എ അബ്ദുൾ റഷീദ്, ആർ. ഗണേശൻ , പി.ആർ അയ്യപ്പൻ, റോബിൻ കാരയ്ക്കാട്ട് , എം. ഉദയ സൂര്യൻ കെ.എ സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വണ്ടിപ്പെരിയാർ ടൗണിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധയോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഭാരവാഹികളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം...

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...