Tuesday, April 15, 2025 6:33 am

യു.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ അനിവാര്യത ; പന്തളം സുധാകരൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വർഗീയ ഫാസിസ്റ്റ് നയങ്ങളുടെ വക്താക്കളായ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനും  അഴിമതി ഭരണം നടത്തുന്ന കേരളത്തിലെ പിണറായി ഭരണത്തിനും എതിരായി ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന്റേയും കേന്ദ്രത്തിൽ ഇൻഡ്യാ മുന്നണിയുടേയും വിജയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗം കൺവീനർ പന്തളം സുധാകരൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച തെരഞ്ഞെടുപ്പ് വാർ റൂമിന്റെ ഉദ്ഘാടനം പത്തനംതിട്ട രാജീവ് ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണം മൂലം ദുരിതത്തിലായ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  പത്തനംതിട്ടയിൽ ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വാർ റൂം സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ജെയ്സൺ ജോസഫ്, ഡി.സി.ഡി നേതാക്കളായ എ.ഷംസുദ്ദീൻ, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ. ജാസിംകൂട്ടി, സജി കൊട്ടക്കാട്, വാർ റൂം ജില്ലാ കോർഡിനേറ്റർ എ.അബ്ദുൾ ഹാരിസ്, ബ്ലോക്ക് കോർഡിനേറ്റർ അഡ്വ.ഷാജിമോൻ, അജിത് മണ്ണിൽ, എസ് അഫ്സൽ, അബ്ദുൾ കലാം ആസാദ്, വിത്സൺ ചിറക്കാല എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഏകോപ്പിച്ച്‌ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലേയും ബൂത്ത് പ്രസിഡന്റുമാർ, ബി.എൽ.എ മാർ എന്നിവരടക്കം എല്ലാ തലങ്ങളിലുമുള്ള നേതാക്കന്മാരുമായി വാർ റൂം വഴി ആശയവിനിമയം നടത്തുന്നതിനും പ്രവർത്തനങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിനും വാർ റൂം പ്രയോജനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജില്ലാ കോർഡിനേറ്റർ എ.അബ്ദുൾ ഹാരിസ് എന്നിവർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
മലപ്പുറം: സഹോദരന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ...

വിഷു പ്രമാണിച്ച് സ്നേഹ വീടൊരുക്കി നൽകി കുടുംബശ്രീ

0
കാസർകോഡ്: വിഷുക്കൈനീട്ടമായി സ്നേഹ വീടൊരുക്കി നൽകി കുടുംബശ്രീ സിഡിഎസ്. കാസർകോഡ് അജാനൂർ...

ഐപിഎൽ ; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

0
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത്...

ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം

0
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം...