Monday, April 22, 2024 9:34 am

ദി റിയല്‍ വിഐപി മണ്ഡലം : വയനാടന്‍ മണ്ണില്‍ ആര് വിളയും?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാജ്യത്തെ തന്നെ വിഐപി മണ്ഡലങ്ങളിലൊന്നാണ് വയനാട്. 2019ല്‍ യുപിഎ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ എത്തിയതൊടെയാണ് വയനാടിന് താരമണ്ഡല പദവി ലഭിക്കുന്നത്. ഇത്തവണയും നിരവധി സവിശേഷതകളോടെയാണ് വയനാട് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്. അതിലൊന്ന് രാഹുല്‍ വീണ്ടും മല്‍സരിക്കുന്നതും ദേശീയ രാഷ്ട്രീയ പ്രതിഛായയുള്ള ആനിരാജ എതിര്‍സ്ഥാനാര്‍ത്ഥിയായി എത്തുന്നതുമാണ്. മണ്ഡല പുനഃക്രമീകരണം വന്നപ്പോള്‍ 2008ലാണ് വയനാട് ലോക്‌സഭ മണ്ഡലം നിലവില്‍ വരുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് മണ്ഡലം. വയനാട്ടിലെ നിയമസഭ മണ്ഡലങ്ങള്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭാഗങ്ങള്‍ കൂടി വരുന്നതിനാല്‍ മുസ്ലീം സമുദായം അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ നിര്‍ണായക ഘടകവുമാണ്.

Lok Sabha Elections 2024 - Kerala

വയനാടിന്റെ രാഷ്ട്രീയ ചരിത്രം
———————
വയനാടിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ എല്ലാകാലവും കോണ്‍ഗ്രസിന് അനുകൂലമായി കാറ്റ് വീശിയ ഇടമാണ്. അത് ലോക്‌സഭയില്‍ ആണെങ്കിലും നിയമസഭയിലാണെങ്കിലും വലിയ വ്യത്യാസങ്ങള്‍ വരാറില്ല. ലോക്‌സഭ മല്‍സരത്തില്‍ ഒരിക്കല്‍ പോലും വയനാട് ചെങ്കൊടിയ്ക്ക് അവസരം നല്‍കിയിട്ടില്ല. 2009ലാണ് വയനാട് ലോക്‌സഭ മണ്ഡലം ആദ്യ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡല്‍ഹിയിലേക്ക് എത്തിയത്. എതിര്‍ സ്ഥാനാര്‍ത്ഥി സിപിഐയുടെ എം റഹ്മത്തുള്ളയായിരുന്നു. 2014ല്‍ വയനാട്ടുകാര്‍ ഷാനവാസിന് വീണ്ടും അവസരം നല്‍കി. അന്ന് തോല്‍പ്പിച്ചത് 20,870 വോട്ടിന് സിപിഐയുടെ സത്യന്‍ മൊകേരിയെയാണ്. പിന്നാലെ വന്ന 2019 തെരഞ്ഞെടുപ്പ് വയനാട്ടിന് ദേശീയ രാഷ്ട്രീയത്തിലെ താരപദവി സമ്മാനിച്ചു. രാഹുല്‍ ഗാന്ധി മല്‍സരിക്കാനെത്തിയതായിരുന്നു ഈ നേട്ടത്തിന് പിന്നില്‍. സംസ്ഥാന ചരിത്രത്തിലെ ഏറ്റവുംവലിയ റെക്കോഡ് ഭൂരിപക്ഷമായ 4.31 ലക്ഷം വോട്ടിന് രാഹുല്‍ ജയിച്ച് കയറി.സി.പി.ഐയിലെ പി.പി. സുനീറും ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുമായിരുന്നു എതിരാളികള്‍.

സമ്മതിദാനവകാശം വിനിയോഗിക്കാന്‍ 14,29779 വോട്ടര്‍മാര്‍
———————————-
മാനന്തവാടി, ബത്തേരി, കല്‍പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 7 നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത് 14,29779 വോട്ടര്‍മാര്‍. ഇതില്‍ 7,05128 പുരുഷന്മാരും 7,24637 സ്ത്രീകളുമാണ്. 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. ജില്ലയിലെ 3 നിയമസഭാ മണ്ഡലങ്ങളിലുമായി 6,24225 വോട്ടര്‍മാരാണുള്ളത്. മാനന്തവാടിയില്‍ 1,97947, ബത്തേരിയില്‍ 2,21419, കല്‍പറ്റയില്‍ 2,04859 എന്നിങ്ങനെയാണ് സമ്മതിദായകരുടെ എണ്ണം. 318,511 സ്ത്രീ വോട്ടര്‍മാരും 305,709 പുരുഷ വോട്ടര്‍മാരും 5 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. തിരുവമ്പാടി മണ്ഡലത്തില്‍ 1,79415 വോട്ടര്‍മാരും മലപ്പുറം ജില്ലയിലെ ഏറനാട് 179499, വണ്ടൂര്‍ 225634, നിലമ്പൂര്‍ 221006 വോട്ടര്‍മാരുമാണുള്ളത്.

ത്രികോണ മല്‍സരമോ?
—————-
സാധ്യമായ മികച്ച പോരാളികളെയാണ് വയനാട്ടില്‍ ബിജെപിയും കോണ്‍ഗ്രസും സിപിഐയും ഇറക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയ്ക്ക് അനുകൂലമാവുക കോണ്‍ഗ്രസ് അനുകൂല വികാരം കാത്തുസൂക്ഷിക്കുന്ന കുടിയേറ്റ ജനത തന്നെയാണ്. ഒപ്പം ലീഗിന് ശക്തമായ സ്വാധീനമുള്ള ഇടം കൂടിയാണ് വയനാടെന്നതും വിസ്മരിച്ചുകൂട. യുഡിഎഫിന്റെ പ്രചാരണവും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നുണ്ട്, രാഹുല്‍ മണ്ഡലത്തില്‍ ഇല്ലെങ്കിലും സ്വയം രാഹുല്‍ ഗാന്ധിയാണെന്ന ബോധ്യത്തില്‍ വേണം വോട്ട് ചോദിക്കാനെന്നാണ് പ്രവര്‍ത്തകര്‍ക്ക് യുഡിഎഫ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

വനിത പോരാളി ആനിരാജയും എന്‍ഡിഎയുടെ സുരേന്ദ്രനും
———————————-
മലയോര ഗ്രാമത്തില്‍ നിന്ന് വരുന്ന, ദേശീയ രാഷ്ട്രീയത്തില്‍ സ്ഥാനമുള്ള, സിപിഐ ജനറല്‍ സെക്രട്ടിയായ ഡി രാജയുടെ ജീവത പങ്കാളി, ജനകീയ സമര നായിക ഇങ്ങനെ നിരവധി വിശേഷണങ്ങള്‍ക്കുടമകൂടിയാണ് ഇടത് സ്ഥാനാര്‍ത്ഥിയായ ആനിരാജ. ദേശീയ മഹിളാ ഫെഡറേഷന്‍ ജെനറല്‍ സെക്രടറി, സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ച് വരികെയാണ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത്. എഐഎസ് എഫിന്റെ മണ്ഡലം സെക്രടറി, മഹിളാ സംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയരായ രാഹുലിനും ആനിരാജയ്ക്കുമെതിരെ ബിജെപി ഇറക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ്. 2019ല്‍ ബിഡിജെഎസിന് വിട്ട് കൊടുത്ത സീറ്റാണ് ഇത്തവണ ബിജെപി തിരിച്ച് വാങ്ങിയിരിക്കുന്നത്. അന്ന് തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78,816 വോട്ടാണ്. അതായത് 7.25 വോട്ടിംഗ് ശതമാനം. വയനാട് മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് 8%ത്തിലധികം വോട്ടിങ് ശതമാനം രേഖപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സുരേന്ദ്രന് അതില്‍ എത്രത്തോളം മാറ്റം വരുത്താന്‍ സാധിക്കുമെന്നതാണ് പ്രധാന ചോദ്യം

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി ഇളകൊള്ളൂര്‍ അതിരാത്രത്തിന് തുടക്കമായി

0
കോന്നി : ഇളകൊളളൂര്‍ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം...

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം : പ്രതിയെ കൊച്ചിയിലെത്തിച്ചു

0
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ കൊച്ചിയിൽ എത്തിച്ചു...

മുസ്‌ലിം വിദ്വേഷ പ്രസംഗം : പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസും സി.പി.എമ്മും പരാതി നൽകും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും പരാതി...

ഇലക്ടറൽ ബോണ്ട് കേസ് ; വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്ന് SBI...

0
കൊച്ചി: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീംകോടതിയിൽ ഹാജരായ...