സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം : പ്രതിയെ കൊച്ചിയിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ കൊച്ചിയിൽ എത്തിച്ചു . ഇന്നലെ കർണാടകയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതി മുഹമ്മദ് ഇർഷാദ് മുംബൈ സ്വദേശിയാണ്. മോഷണം പോയ സ്വർണ, വജ്രാഭരണങ്ങളും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി 1.30 ക്ക് ശേഷമാണ് സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിലേറെ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണ്ണവും പണവും ആണ് നഷ്ടമായത്. വീട്ടിലെ പരിശോധനയിൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രതി സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.

കർണാടകയിലെ ഉഡുപ്പിയിൽ നിന്നുമാണ് മുംബൈ സ്വദേശി മുഹമ്മദ് ഇർഷാദിനെ സൗത്ത് സിഎയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷണം പോയ വജ്രാഭരണങ്ങളും പണവും ഇയാൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിൽ നിന്നും കൃത്യമായ ആസൂത്രണത്തോടെ എത്തി മോഷണം നടത്തിയതിനാൽ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....