കോന്നി ഇളകൊള്ളൂര്‍ അതിരാത്രത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇളകൊളളൂര്‍ അതിരാത്ര യാഗം ആരംഭിച്ചു. 11 ദിവസം യാഗം നീണ്ടു നില്‍ക്കും. ഇളകൊള്ളൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തിലാണ് അതിരാത്രം നടക്കുന്നത്. 41 വൈദികര്‍ പങ്കെടുക്കുന്ന യാഗം ആധുനിക കാലത്ത് മദ്ധ്യ ദക്ഷിണ കേരളത്തിലെ വലിയ യാഗമായി കരുതപ്പെടുന്നു. നിരവധി വിശ്വാസികളാണ് ഇന്നലെ യാഗാരംഭം കാണുന്നതിനായി എത്തിചേര്‍ന്നിരിക്കുന്നത്. വൈകിട്ട് 6 മണിക്ക്‌ ശേഷമുള്ള ശുഭ മുഹുര്‍ത്തത്തില്‍ യാഗ വൈദികര്‍ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്നി പകര്‍ന്നാണ് അതിരാത്രത്തിന് തുടക്കമായത്. തുടര്‍ന്ന് സാസ്‌കാരിക സമ്മേളനം നടന്നു. കേസരി വാരികയുടെ പത്രാധിപര്‍ എന്‍ ആര്‍ മധു യാഗങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എന്‍ ജി ഉണ്ണികൃഷ്ണന്‍ ഇടപ്പാവൂര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

സര്‍വ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്‌നിഹോത്രവും രാത്രി വൈകി നടന്നു. ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടര്‍ന്ന് സംപൂര്‍ണ അതിരാത്ര യാഗത്തിലേക്കു കടക്കും. മെയ് 1 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് പൂര്‍ണാഹുതി നടക്കും. ഡോക്ടര്‍ ഗണേഷ് ജോഗ്ലേക്കര്‍ ആണ് അതിരാത്രത്തില്‍ പ്രധാന ആചാര്യ പദവി വഹിക്കുന്നത്. മഹായാഗത്തില്‍ പങ്കെടുക്കുന്നതിനും വഴിപാടുകള്‍ കഴിക്കുന്നതിനും ഭക്തര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. പി ആര്‍ മുരളീധരന്‍ നായരാണ് ജനറല്‍ കണ്‍വീനര്‍. വിഷ്ണു മോഹന്‍ ചെയര്‍മാനായുള്ള സംഹിതാ ഫൗണ്ടേഷന്‍ ആണ് സംഘാടകര്‍. രക്ഷാധികാരി അനീഷ് വാസുദേവന്‍ പോറ്റി, കെ സി പ്രദീപ് കുമാര്‍ ആര്‍ അനില്‍ രാജ്, അഭിലാഷ് അയോദ്ധ്യ ബബിലു ശങ്കര്‍, വി പി അഭിജിത്ത്, വി പി ഹരികുമാര്‍, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാര്‍, ഗിരീഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാഗം നടക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത് ; സർക്കാരില്ലാത്ത കരാറിൽ സർക്കാർ വിവരങ്ങൾ

0
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ...

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...