Friday, May 10, 2024 11:02 pm

മുസ്‌ലിം വിദ്വേഷ പ്രസംഗം : പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസും സി.പി.എമ്മും പരാതി നൽകും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും പരാതി നൽകും. നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. മോദി പറയുന്നത് നുണയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദിയെ പോലെ പ്രധാനമന്ത്രി പദത്തിന്റെ അന്തസിടിച്ച മറ്റൊരാൾ ചരിത്രത്തിലില്ലെന്നും ഖാർഗെ പറഞ്ഞു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശങ്ങൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ്‌ മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചു.

വിവാദ പ്രസംഗത്തിനെതിന് പിന്നാലെ മോദിക്ക് എതിരെ കോൺഗ്രസ്‌ രംഗത്ത് വന്നു.ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു എന്ന്‌ രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു. ആദ്യ ഘട്ടത്തിൽ പോളിംഗ് ശതമാനം കുറഞ്ഞതിൽ ബി.ജെ.പി ആശങ്കയിലാണ്. ഇതേ തുടർന്നാണ് വർഗീയ പരാമർശങ്ങൾ ബിജെപി നടത്തുന്നത് എന്ന വിമർശനവും ശക്തമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫീസ് കുറച്ചിട്ടും അഡ്മിഷൻ എടുക്കാൻ ആളില്ല ; പ്രതിസന്ധിയിൽ ബൈജൂസ്‌

0
അഡ്മിഷൻ സീസൺ ആരംഭിച്ചിട്ടും, പഠിതാക്കളെ കിട്ടാതെ എജ്യൂടെക് സ്ഥാപനമായ ബൈജൂസ്. ജീവനക്കാരിൽ...

സൗദി അറേബ്യയിൽ വീണ്ടും മെർസ് കൊറോണ വൈറസ് ; മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു

0
ജനീവ: സൗദി അറേബ്യയിൽ മൂന്ന് പേർക്ക് കൂടി മെർസ് രോഗബാധ സ്ഥിരീകരിച്ചു....

കെജ്‌രിവാളിന് ജാമ്യം ; സ്വാഗതം ചെയ്ത് സീതാറാം യെച്ചൂരി

0
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി...

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെത്തി

0
മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെത്തി. തിരൂർ...