റാന്നി ഗ്രാമപഞ്ചായത്തിൽ മന്ദിരം വാര്‍ഡില്‍ യുഡിഎഫ് വോട്ടുകൾ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി: ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ച റാന്നി ഗ്രാമ പഞ്ചായത്തിലെ മന്ദിരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 18 വോട്ട്. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയ്ക്ക് നല്‍കിയെന്നാണ് ആരോപണം. ഇവിടെ യുഡിഎഫിന്‍റെ ജില്ലാ സ്ഥാനാര്‍ത്ഥിക്ക് 138ഉം, ബ്ലോക്ക് സ്ഥാനാര്‍ത്ഥിക്ക് 114ഉം വോട്ട് ലഭിച്ചിരുന്നു. ഇവിടെ വാര്‍ഡ് സ്ഥാനാര്‍ത്ഥിക്ക് പതിനെട്ട് വോട്ടായി കുറഞ്ഞു. ഇത് അട്ടിമറിയെന്നാണ് വാര്‍ഡിലെ സംസാരം. ഇവിടെ സ്വതന്ത്രന്‍ 48 വോട്ട് നേടിയിരുന്നു. യുഡിഎഫിനായി ഉതിമൂട് സ്വദേശി സോമരാജനാണ് ഇവിടെ മത്സരിച്ചത്. വാര്‍ഡില്‍ വോട്ടു കുറയുകയും ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു കൂടുകയും ചെയ്തത് വാര്‍ഡില്‍ ചര്‍ച്ചയായി.

കോണ്‍ഗ്രസിലെ ഒരു വിഭാഗം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലു വാരിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കാലുവാരിയവര്‍ ബിജെപി സ്ഥാനാര്‍ത്ഥി എം.ആര്‍ വിനോദ് കുമാറിന് വോട്ടു ചെയ്തെന്നാണ് ആരോപണം. എല്‍ഡിഎഫ് വോട്ടുകള്‍ വാര്‍ഡ്, ജില്ല, ബ്ലോക്ക് സ്ഥാനാര്‍ത്ഥികള്‍ യഥാക്രമം 202, 206,200 എന്നിങ്ങനെ ആണ് കിട്ടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രകാശ് ആണ് മത്സരിച്ച് രണ്ടാമത് എത്തിയത്. പ്രകാശ് വിജയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിച്ചെന്നാണ് ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന് ; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

0
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി...

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...