അരുവാപ്പുലത്ത് സി പി ഐ (എം) പ്രവർത്തകന്റെ വീടിന് നേരെ യു ഡി എഫ് പ്രവർത്തകർ പടക്കമെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന് ഇടയിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ യു ഡി എഫ് പ്രവർത്തകർ സി പി ഐ(എം) പ്രവർത്തകന്റെ വീടിന് നേരെ പടക്കം എറിഞ്ഞതായി ആരോപണം. ഐരവൺ മാളാപാറ മനോവിലാസത്തിൽ പ്രഭാകരന്റെ വീടിന് നേരെയാണ് യു ഡി എഫ് വിജയാഘോഷം നടക്കുന്നതിന് ഇടയിൽ പടക്കം എറിഞ്ഞത്. വൈകിട്ട് മൂന്ന് മണിയോടെ ആണ് സംഭവം.

അരുവാപ്പുലം പഞ്ചായത്തിൽ ജയിച്ച യു ഡി എഫ് സ്ഥാനാർഥി മിനി വിനോദിന്റെ ആഹ്ലാദപ്രകടനം വീടിന് മുൻപിൽ എത്തിയപ്പോൾ ആണ് പ്രവർത്തകർ വീട്ടിലേക്ക് പടക്കം എറിഞ്ഞത്. പ്രഭാകരനും ഭാര്യയും ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്നു. വാഹനത്തിൽ എത്തിയ യു ഡി എഫ് പ്രവർത്തകർ വീട്ടിലേക്ക് വാഹനത്തിൽ നിന്ന് പടക്കം എറിയുകയായിരുന്നു എന്നും പ്രഭാകരൻ പറയുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ വീടിനുള്ളിൽ പുകകൊണ്ട് നിറയുകയും ചെയ്തു. സ്ഥാനാർഥിയും മക്കളും അടക്കം വാഹനത്തിൽ ഉണ്ടായിരുന്നു എന്നും വീട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഉണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച്...

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...