Saturday, July 5, 2025 1:19 am

വിദേശ ബിരുദങ്ങൾക്ക് തുല്യത സർട്ടിഫിക്കറ്റ് നൽകാൻ യുജിസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിദേശ സർവകലാശാലകളിൽ നിന്ന് ബിരുദം നേടി ഇന്ത്യയിലെത്തുന്നവർക്ക് തുല്യത സർട്ടിഫിക്കറ്റ് നൽകാൻ യു.ജി.സി തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം യു.ജി.സി പുറത്തിറക്കി. നേരത്തേ തുല്യത സർട്ടിഫിക്കറ്റ് നൽകിയിരുന്നത് സ്വകാര്യ സ്ഥാപനമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റിയായിരുന്നു. ഇതാണ് സർക്കാർ തലത്തിലേക്ക് മാറ്റുന്നത്. തുല്യതക്കായി ഇന്ത്യയിലെ അതേ കോഴ്സിന്റെ മാനദണ്ഡം കണക്കിലെടുക്കും. അപേക്ഷകർ വിദേശരാജ്യങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

വിദേശബിരുദങ്ങൾ നേടി ഇന്ത്യയിലേക്ക് മടങ്ങി ജോലി തേടുമ്പോഴുള്ള കാലതാമസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 15 ദിവസത്തിനുള്ളിൽ തുല്യത സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് യു.ജി.സിയുടെ ചട്ടങ്ങളിലുള്ളത്.അതിനായി പ്രത്യേക ഓൺലൈൻ പോർട്ടലുണ്ടാക്കും. ബന്ധപ്പെട്ട രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷക്ക് പ്രത്യേകം ഫീസും ഈടാക്കും. മെഡിസിൻ, നിയമം, നഴ്സിങ്, ഫാർമസി, ആർക്കിടെക്ചർ എന്നീ പ്രഫഷനൽ കോഴ്സുകൾക്ക് യു.ജി.സി തുല്യത സർട്ടിഫിക്കറ്റ് നൽകില്ല. മറ്റ് ബിരുദങ്ങൾക്കാണ് ഇത് ബാധകമാവുക. അത്തരം യോഗ്യതകൾ അതത് റെഗുലേറ്ററി ബോഡികൾ നിശ്ചയിച്ചിട്ടുള്ള നിർദിഷ്ട മാനദണ്ഡങ്ങളും അംഗീകാര നടപടിക്രമങ്ങളും അനുസരിച്ചായിരിക്കും നിയന്ത്രിക്കുക.

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേടിയ അക്കാദമിക് യോഗ്യതകൾക്ക് തുല്യമായ ബിരുദങ്ങളുടെ അംഗീകാരവും വിതരണവും കാര്യക്ഷമമാക്കുന്നതിനായി പുതിയ തീരുമാനമെന്നാണ് യു.ജി.സിയുടെ വിശദീകരണം. അന്താരാഷ്ട്ര യോഗ്യത നേടി വിദേശത്ത് നിന്ന് മടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ത്യൻ സ്ഥാപനങ്ങളിൽ പ്രവേശനത്തിനോ ജോലിക്കോ വേണ്ടിയുള്ള ബിരുദങ്ങൾ അംഗീകരിക്കുന്നതിൽ പലപ്പോഴും കാലതാമസവും അനിശ്ചിതത്വവും നേരിടുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...