ഡല്‍ഹി: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ യുകെ പാർലമെന്റ് അംഗം ലോർഡ് കരൺ ബിലിമോറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാൾ” എന്ന വിശേഷണവുമായി രംഗത്ത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപമാണ് ബിബിസിയുടെ ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്.”ഒരു കുട്ടിയായിരുന്നപ്പോൾ നരേന്ദ്ര മോദി ഗുജറാത്തിലെ ഒരു റെയിൽവേ സ്‌റ്റേഷനിലെ പിതാവിന്റെ ചായക്കടയിൽ ചായ വിറ്റു നടന്നു. എന്നാൽ ഇന്ന് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ ഈ ഭൂമിയിലെ ഏറ്റവും ശക്തരായ ആളുകളിൽ ഒരാളാണ്” ഇന്ത്യൻ വംശജനായ യുകെ എംപി ലോർഡ് കരൺ ബിലിമോറിയ പാർലമെന്റിൽ നടന്ന ഒരു ചർച്ചയിൽ പറഞ്ഞു.
“ഇന്ന് ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാണ്. അടുത്ത 25 വർഷത്തിനുള്ളിൽ 32 ബില്യൺ യുഎസ് ഡോളർ ജിഡിപിയുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള കാഴ്‌ചപ്പാട് ഇന്ന് ഇന്ത്യക്കുണ്ട്. ‘ഇന്ത്യൻ എക്‌സ്പ്രസ്’ സ്‌റ്റേഷൻ വിട്ടു കഴിഞ്ഞു. ഇത് ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ്– അതായത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ. വരാനിരിക്കുന്ന ദശകങ്ങളിൽ യുകെ അവരുടെ ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയും ആയിരിക്കണം” അദ്ദേഹം പറഞ്ഞു.
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായും അസ്‌ട്രാസെനെക്കയുമായും ചേർന്ന് ശതകോടിക്കണക്കിന് വാക്‌സിനുകൾ ഉത്പാദിപ്പിച്ച മഹാമാരിയുടെ കാലത്ത് ഉൾപ്പെടെ ഇന്ത്യ ശക്തിയിൽ നിന്ന് കൂടുതൽ ശക്തിയിലേക്ക് പോകുകയാണെന്ന് എംപി അഭിപ്രായപ്പെട്ടു. ഹൈദരാബാദ് സ്വദേശിയാണ് ബിലിമോറിയ, ഗുജറാത്തിലെ നവസാരി ജില്ലയിൽ നിന്നുള്ള കുടുംബാംഗമാണ്. ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള “ഇന്ത്യ: ദി മോദി ക്വസ്‌റ്റിയന്‍” എന്ന പരമ്പര കഴിഞ്ഞയാഴ്‌ച പുറത്തിറങ്ങിയതിന് ശേഷം വിവാദങ്ങൾ ഉടലെടുത്തിരുന്നു. അതിനുശേഷം ഡോക്യുമെന്ററിയുടെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.
2002ലെ ഗുജറാത്ത് കലാപകാലത്ത് ഗോധ്രയിൽ ഹിന്ദു തീർഥാടകർ സഞ്ചരിച്ചിരുന്ന തീവണ്ടി കത്തിച്ചതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ 1000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ബിബിസി ഡോക്യുമെന്ററിക്ക് എതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയരുകയും ഇതിന് പിന്നാലെ യുട്യൂബിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. നിലവിൽ ഇന്ത്യയിൽ നിന്ന് ഇത് കാണാൻ കഴിയില്ല.
2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ വിശേഷിപ്പിച്ചത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തല്‍ മാത്രം ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്‌ത ഒരു പ്രചാരണ ശകലമാണെന്നായിരുന്നു. പക്ഷപാതപരവും വസ്‌തുതകളുടെ കുറവും ഇതിലുണ്ടെന്നും കൊളോണിയൽ ചിന്താഗതി വ്യക്തമായി കാണാമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. വിവാദമായ ബിബിസി ഡോക്യുമെന്ററിക്ക് ശേഷം യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പ്രധാനമന്ത്രി മോദിയെ ന്യായീകരിച്ചു. പാക് വംശജനായ ഒരു ബ്രിട്ടീഷ് എംപി യുകെ പാർലമെന്റിൽ വിഷയം അവതരിപ്പിച്ചപ്പോൾ പ്രധാനമന്ത്രി മോദിയെ അവതരിപ്പിച്ച രീതിയോട് താൻ യോജിക്കുന്നില്ലെന്ന് സുനക് വ്യക്തമാക്കിയിരുന്നു.
ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പ്രസിദ്ധീകരിച്ച ഒന്നിലധികം യൂട്യൂബ് വീഡിയോകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ശനിയാഴ്‌ച ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പുറപ്പെടുവിച്ചു. ബിബിസി സീരീസിലേക്കുള്ള ലിങ്കുമായി ബന്ധപ്പെട്ട 50ലധികം ട്വീറ്റുകൾ തടയാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. യൂട്യൂബും ട്വിറ്ററും നിർദ്ദേശങ്ങൾ പാലിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
“ഇന്ത്യയിലെ ചില ആളുകൾ ഇപ്പോഴും കൊളോണിയൽ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ല. അവർ ബിബിസിയെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുകളിൽ പ്രതിഷ്‌ഠിക്കുകയും തങ്ങളുടെ ധാർമ്മിക യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും ഒരു പരിധിവരെ താഴ്ത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ ശക്തിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ള ഈ തുക്‌ഡെ തുക്‌ഡെ സംഘാംഗങ്ങളിൽ നിന്ന് ഇതിലും മികച്ചതൊന്നും നമുക്ക് പ്രതീക്ഷിക്കാനാവില്ല” കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി.
എന്നാൽ ബിബിസി തങ്ങളുടെ ഡോക്യുമെന്ററിയെ ന്യായീകരിച്ചു. കർശനമായ രീതിയിൽ നടത്തിയ ഗവേഷണങ്ങൾക്ക് ഒടുവിലാണ് ഇത് തയ്യാറാക്കിയതെന്നും പ്രധാന വിഷയങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ഇതെന്നും അവർ പറഞ്ഞു. “ഉയർന്ന എഡിറ്റോറിയൽ മാനദണ്ഡങ്ങൾക്കനുസൃതമായി ഡോക്യുമെന്ററിയ്ക്ക് വേണ്ടി ഗവേഷണം നടത്തിയിരുന്നു” ബിബിസി വക്താവ് പ്രസ്‌താവനയിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033