പത്തനംതിട്ട : ജില്ലാ പ്രസിഡന്റ് നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന പ്രതിഷേധ സമരത്തിൽ ജില്ലാ കളക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് സംഘടന അറിയാതെ വ്യക്തി വൈരാഗ്യം തീർക്കാൻ ചെയ്തതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണെന്നും ജില്ലാ ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി.
ഇതിനെതിരെ പ്രതിനിധികൾ പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് എം ജി കണ്ണനും സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടവും മാത്രമെടുത്ത തീരുമാനമാണ് കളക്ടരെ വ്യക്തിപരമായി ആക്ഷേപിക്കാൻ കാരണം. അത് സംഘടനയുടെ മേൽ കരിനിഴൽ വീഴ്ത്തിയതായി ഡെലിഗേറ്റ്സ് അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് സമരത്തിന്റെ തലേ ദിവസം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം റാന്നിയിൽ എത്തി രഹസ്യമായി സമരം കളക്ടർ ദിവ്യ എസ് അയ്യർക്കെതിരെ തിരിച്ചുവിടുകയായിരുന്നു. ജില്ലാ പ്രസിഡന്റ്റും നാലു ഭാരവാഹികളും കൂടി രഹസ്യമായി നടത്തേണ്ട സമരമല്ല ഇത്. മുഖ്യമന്ത്രിയുടെ മരുമകനെതിരെ സമരം ചെയ്യാൻ തന്റെടമില്ലാത്തതാണ് തട്ടിക്കൂട്ടു സമരം നടത്തിയതെന്നും ആരോപണം ഉയർന്നു.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ തിരുവനന്തപുരം കോർപ്പറേഷനിൽ സമരം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആ സമരത്തിന് നേതൃത്വം കൊടുക്കാതെ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഖത്തറിൽ ഫുട്ബോൾ കാണുന്നതിനുവേണ്ടി പോയതിനെതിരെയും പ്രതിനിധികൾ പ്രതിഷേധിച്ചു. മെസ്സിയെ ജയിപ്പിച്ചത് തങ്ങളാണെന്ന് വീമ്പ് പറയുന്നവരാണ് യൂത്ത് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാർ.
രാഷ്ട്രീയം പറയാൻ സംസ്ഥാന പ്രസിഡൻറ് മറന്നു എന്നും പല ക്യാമ്പയിനുകൾ ഏറ്റെടുക്കുവാൻ സംസ്ഥാന കമ്മിറ്റിക്കു കഴിഞ്ഞിട്ടില്ല എന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. കേവലം ആൾക്കൂട്ട പ്രകടനങ്ങളും പ്രഹസനവും മാത്രമാണ് നടക്കുന്നത്. അതു കാരണമാണ് നിയോജകമണ്ഡലത്തിലും മണ്ഡലം തലത്തിലും പഠന ക്യാമ്പുകൾ നടത്താതെ നേരിട്ട് ആൾക്കൂട്ടം കാണിക്കാനാണ് ശ്രമമെന്നും ആരോപണം ഉയർന്നു. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് താഴെത്തട്ടിൽ വാർഡ് മണ്ഡലം തലത്തിൽ യൂത്ത് കോൺഗ്രസിനെ സംഘടിപ്പിക്കുവാൻ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്. താഴെത്തട്ടിൽ രാഷ്ടിയമായി സംഘടനയെ ശക്തിപ്പെടുത്തി വേണം സംസ്ഥാന തലങ്ങളിലും ജില്ലാ അസംബ്ലി തലങ്ങളിലും പ്രകടനവും പൊതു സമ്മേളനങ്ങളും നടത്തേണ്ടതെന്നും കമ്മറ്റിയിൽ വിമർശനം ഉയർന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033