ഫ്രഷ് കട്ട് അടച്ചുപൂട്ടൽ ; ജനകീയ പോരാട്ടത്തിന്‍റെ വിജയമെന്ന് പി കെ ഫിറോസ് എം എൽ എ

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെയും വർഷങ്ങളായി ഗുരുതരമായ മലിനീകരണ പ്രശ്നം സൃഷ്ടിച്ചിരുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്‍റ് അടച്ചുപൂട്ടാൻ സർക്കാർ തീരുമാനം. ‘വെറുമൊരു കയ്യടിക്ക് വേണ്ടി പറഞ്ഞതല്ല ജനങ്ങളുടെ പ്രയാസം മനസ്സിലാക്കിയത് കൊണ്ടാണ് ഇത്തരമൊരു സുപ്രധാന തീരമാനം സർക്കാർ എടുത്തതെന്ന് പി കെ ഫിറോസ് എംഎൽഎ അറിയിച്ചു. ജനങ്ങളുടെ വർഷങ്ങളായുള്ള ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിലുണ്ടായ ഇടപെടലുകളുടെയും തുടർച്ചയായാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്ന് പി.കെ. ഫിറോസ് എംഎൽഎ പറഞ്ഞു. നിയമസഭയിലെ തന്‍റെ പ്രഥമ സബ്മിഷനിലൂടെ കരിമ്പാലംകുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പരിസ്ഥിതി – ആരോഗ്യ പ്രശ്നങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും എംഎൽഎ വ്യക്തമാക്കി.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ പ്ലാന്‍റിനുള്ളിൽ വെള്ളം കയറുകയും അവിടെ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പ്രദേശങ്ങളിലേക്കും പുഴയിലേക്കും ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടായി. ഇതേത്തുടർന്ന് പ്ലാന്‍റ് നേരിട്ട് സന്ദർശിച്ച എംഎൽഎ ജില്ലാ കളക്ടറോട് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പ്ലാന്‍റ് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനമെന്നും പികെ ഫിറോസ് എംഎൽഎ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...