‘എഫ് സി ആർ എ ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ’ ; കെസി വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ് നിലപാട് കേന്ദ്രസർക്കാർ തേടി. എന്നാൽ ബിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തിന് മറുപടി നൽകിയെന്നും കെസി വേണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വെക്കുന്ന ഒരു നിയമനടപടിയായിട്ട് മാത്രമേ വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബിൽ കാണാൻ കഴിയുകയുള്ളൂവെന്ന് കെസി വേണുഗോപാൽ.

ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താനുള്ള പരിശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. ഇതിനെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം സഹകരിക്കില്ലെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആർഎസ്എസിന് എന്തുമാകാം. മറ്റുള്ളവർക്ക് ഒന്നും പാടില്ല. അവരെ നിയന്ത്രിക്കാൻ നിയമം വേണം. ഇത് എന്ത് ന്യായമാണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. ഇതിനെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകും. അങ്ങനെ എതിർപ്പ് മറികടന്ന് ബില്ല് കൊണ്ടുവരാൻ കേന്ദ്രം നോക്കട്ടെയെന്നും അപ്പോൾ കാണാമെന്നും അദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ബില്ലിനെകുറിച്ചല്ല പറഞ്ഞത്. വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഒന്നിക്കണം ; ആഹ്വാനവുമായി ഇറാൻ പരമോന്നത നേതാവ്

0
ടെഹ്‌റാൻ : പശ്ചിമേഷ്യൻ യുദ്ധം ആറു മാസം പിന്നിടുമ്പോൾ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, ഒപ്പം താമസിച്ച...

0
കൊല്ലം : ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി...