ഡീപ്പ്മൈൻഡ് ചുമതല ഒഴിഞ്ഞ് ഡെമിസ് ഹസ്സാബിസ് ; ഗൂഗിൾ എഐ വിഭാഗത്തിൽ അഴിച്ചുപണി

For full experience, Download our mobile application:
Get it on Google Play

നിർമിത ബുദ്ധി രംഗത്തെ മത്സരം ശക്തമായിരിക്കെ, തങ്ങളുടെ എഐ വിഭാഗത്തിൽ വൻ അഴിച്ചുപണിയും നേതൃമാറ്റവും പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്. ഗൂഗിളിന്റെ എഐ വിഭാഗമായ ‘ഡീപ്പ്മൈൻഡ്’ ചീഫ് ഡെമിസ് ഹസ്സാബിസ് സിഇഒ സ്ഥാനം ഒഴിയുന്നതിനൊപ്പം, കമ്പനിയുടെ മുൻനിര എഐ മോഡലായ ‘ജെമിനി’യുടെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച പ്രമുഖ എൻജിനീയർ ജെഫ് ഡീൻ ഉൾപ്പെടെയുള്ള പ്രമുഖർ കമ്പനി വിട്ടു. ജൂണിൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ജെമിനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പതിപ്പ് ഇതുവരെ ലഭ്യമാകാത്തത് നിക്ഷേപകർക്കിടയിലും വ്യവസായ ലോകത്തും ഗൂഗിൾ പിന്നിലാവുകയാണോ എന്ന വലിയ ആശങ്ക പരത്തിയിരുന്നു.

ഈ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ നാലു ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. നോബൽ സമ്മാന ജേതാവായ ഡെമിസ് ഹസ്സാബിസ് ഇനി മുതൽ ആൽഫബെറ്റിന്റെ ചീഫ് സയന്റിസ്റ്റായി പ്രവർത്തിക്കും ഒപ്പം ചെയർമാൻ സ്ഥാനത്തേക്ക് മാറുകയും ചെയ്യും. കമ്പ്യൂട്ടറുകൾക്ക് മനുഷ്യനൊപ്പം ബുദ്ധിശക്തി കൈവരുന്ന നിർമിത ജനറൽ ഇന്റലിജൻസ് (എജിഐ) സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നതിലേക്ക് ലോകം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തന്റെ പുതിയ ചുമതലയെന്ന് ഹസ്സാബിസ് ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...