വഞ്ചനക്കേസ് : നടൻ സൽമാൻ ഖാനും സഹോദരിയും നേരിട്ട് ഹാജരാവണം ; കോടതി സമൻസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : വഞ്ചനക്കേസിൽ നടൻ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ അഗ്നിഹോത്രിക്കും കോടതി സമൻസ്. ചണ്ഡീഗഢ് കോടതിയാണ് ഇരുവർക്കും നോട്ടീസ് അയക്കാൻ നിർദേശിച്ചത്. ഒക്ടോബർ അഞ്ചിന് കോടതിയിൽ ഹാജരാവാൻ ഇരുവരോടും കോടതി നിർദേശിച്ചു. സഹോദരങ്ങൾക്ക് പുറമേ സ്റ്റൈൽ ആൻഡ് കണ്ടന്റ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ ബീയിങ് ഹ്യൂമൻ ജ്വല്ലറിയുമായി ബന്ധപ്പെട്ടാണ് കേസ്. ചണ്ഡീഗഢ് സ്വദേശിയായ വ്യവസായി അരുൺ ഗുപ്തയുടെ പരാതിയിലാണ് കോടതി നടപടി. വ്യാജവാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ചു എന്നാണ് അരുൺ ഗുപ്തയുടെ പരാതി.

ചണ്ഡീഗഢിലെ മണിമാജ്‌റയിൽ അരുൺ ഗുപ്ത ബീയിങ് ഹ്യൂമൻ ജ്വല്ലറിയുടെ ഫ്രാഞ്ചൈസി തുടങ്ങിയിരുന്നു. ബീയിങ് ഹ്യൂമൻ ബ്രാൻഡിന്റെ ലൈസൻസുള്ള സ്റ്റൈൽ ആൻഡ് കണ്ടന്റ് ജ്വല്ലറിയുമായിട്ടായിരുന്നു കരാർ. ഷോറൂം ആരംഭിക്കാൻ മൂന്നുകോടി രൂപ നിക്ഷേപിച്ചു. പിന്നീട് വീണ്ടും ഒരുകോടി രൂപ കൂടി മുതൽമുടക്കി. എന്നാൽ, താൻ കരാർ വ്യവസ്ഥകൾ പാലിച്ചിട്ടും വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം ആരോപണങ്ങൾ കമ്പനി നിഷേധിച്ചിരുന്നു. 2018-ൽ ഒപ്പുവെച്ച ചണ്ഡീഗഢ് വ്യവസായിയുമായുള്ള കരാറിൽ സൽമാൻ ഖാന് നേരിട്ട് പങ്കില്ലെന്ന് കമ്പനി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...