കസ്റ്റംസ് തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ; ട്രംപ് ഈടാക്കിയ 100 ബില്യൺ ഡോളർ ഇറക്കുമതിക്കാർക്ക് തിരിച്ച് നൽകി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : വാണിജ്യ പങ്കാളികൾക്ക് മേൽ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ (കസ്റ്റംസ് തീരുവ) നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചതിനെത്തുടർന്ന്, ഇറക്കുമതിക്കാർക്ക് റീഫണ്ടായി 100 ബില്യൺ ഡോളർ തിരിച്ച് നൽകിയതായി യുഎസ്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (International Emergency Economic Powers Act) ഉപയോഗിച്ച് ട്രംപ് ഭരണകൂടം ഏകദേശം 166 ബില്യൺ ഡോളറാണ് തീരുവയായി ഈടാക്കിയിരുന്നത്. തീരുവകൾ അടച്ച ഇറക്കുമതിക്കാർക്കാണ് പണം തിരികെ നൽകിയത്. ജൂലായ് അവസാനത്തോടെ ഏകദേശം 100 ശതകോടി ഡോളർ (പലിശ അടക്കം) റീഫണ്ടായി ട്രഷറി വകുപ്പിലൂടെ ഇറക്കുമതിക്കാർക്ക് വിതരണം ചെയ്തു.

അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ദുരുപയോഗം ചെയ്താണ് പ്രസിഡന്റ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് മേൽ ഏകപക്ഷീയമായി താരിഫുകൾ ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി 6-3 ഭൂരിപക്ഷത്തോടെ യു.എസ്. സുപ്രീം കോടതി ഈ തീരുവകൾ റദ്ദാക്കിയിരുന്നു. വ്യാപാര പങ്കാളികൾക്കുമേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു ഉപാധിയായി ട്രംപ് തീരുവകളെ ഉപയോഗിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി വിധി ട്രംപിന്റെ ഈ ശ്രമത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

താരിഫുകൾ നിലവിലിരുന്നപ്പോൾ സാധനങ്ങളുടെ വിലക്കയറ്റം മൂലം യഥാർത്ഥത്തിൽ ദുരിതമനുഭവിച്ച സാധാരണ അമേരിക്കൻ ഉപഭോക്താക്കൾക്ക് ഈ റീഫണ്ടിൽ നിന്ന് യാതൊരു ആനുകൂല്യവും നേരിട്ട് ലഭിക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധരും നിയമസഭാംഗങ്ങളും ചൂണ്ടിക്കാണിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...