റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പരാതിയുമായി യുക്രൈന്‍

For full experience, Download our mobile application:
Get it on Google Play

ബലാറസ് : റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പരാതിയുമായി യുക്രൈന്‍. റഷ്യ സൈനിക അധിനിവേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐസിജെയില്‍ പരാതി നല്‍കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. യുക്രൈനില്‍ നിന്ന് ഇതുവരെ രണ്ടു ലക്ഷം പേര്‍ പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. അലാറസില്‍ വെച്ച്‌ റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബലാറസിലെത്തി.

ബലാറസിലേക്ക് ചര്‍ച്ചയ്ക്ക് വരുന്ന യുക്രൈന്‍ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ അയല്‍ രാജ്യമായ ബലാറസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പ്രതിനിധി സംഘത്തെ അയക്കാമെന്നും റഷ്യ വ്യക്തമാക്കിയതിന് പിന്നാലെ ബെലാറസില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ യുക്രൈന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചത്.

ബലാറസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്പോള്‍ ചര്‍ച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചര്‍ച്ച നടത്തണം എന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്. ബലാറസില്‍ വെച്ച്‌ റഷ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യന്‍ മാധ്യമം. യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബലാറസിലെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...