മോസ്കോ: റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നിൽ ശനിയാഴ്ച യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിക്കുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടായതായും റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യൻ എണ്ണക്കമ്പനിയായ ബാഷ്‌നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ പ്ലാന്റ്. യുക്രെയ്‌നിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലെ മധ്യ റഷ്യൻ നഗരമായ ഉഫയുടെ പ്രാന്തപ്രദേശത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഡ്രോൺ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് വരുന്നതും തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുന്നതും ആകാശത്തേക്ക് തീയും പുകയും ഉയരുന്നതും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ കാണാം. ഒരു ഡ്രോൺ പ്ലാന്റിലേക്ക് ഇടിച്ചുകയറിയതായും മറ്റൊന്ന് വെടിവച്ചിട്ടതായും റഷ്യൻ വക്താവ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























