ചെങ്ങന്നൂര്‍ : വെള്ളക്കെട്ട് നിറഞ്ഞ ഉളിയന്തറ – മാമ്പ്രപാടം റോഡ് തകര്‍ന്നിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. നാട്ടുകാര്‍ യാത്രാദുരിതത്തിലായിട്ടും അധികാരികള്‍ കണ്ണു തുറക്കുന്നില്ല. വെണ്‍മണി – ആലാ ഗ്രാമപഞ്ചായത്തുകളില്‍ കൂടി കടന്നു പോകുന്ന റോഡിന്റെ ഇന്നത്തെ സ്ഥിതിയാണ് ഇത്. നാട്ടുകാര്‍ പറയുന്നത് ഈ റോഡ് ഈ നിലയില്‍ ആയിട്ട് അര നൂറ്റാണ്ടായി എന്നാണ്. നെല്‍വയലിന്റെ വശത്തു കൂടിയുള്ള റോഡാണ് ഇത്.
വെണ്‍മണി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡും ആലാ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡും ചേര്‍ന്നുള്ള റോഡ് ഇപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. വെണ്‍മണി പഞ്ചായത്ത് കുറേദൂരം ടാര്‍ ചെയ്തതല്ലാതെ ഇതു വരെ റോഡില്‍ യാത്ര സുഗമമാക്കാന്‍ ആരും തന്നെ ഒന്നും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചെളിയും വെള്ളവും നിറഞ്ഞ റോഡിലൂടെ പോകുന്ന കുട്ടികള്‍ക്ക് വസ്ത്രം മാറി ഉപയോഗിക്കാന്‍ പകരം വസ്ത്രവുമായാണ് മാതാപിതാക്കള്‍ പോകുന്നത്.
രോഗികളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഓട്ടോറിക്ഷ വിളിച്ചാല്‍ പോലും ഇവിടെ എത്താറില്ല. ജയിച്ചുവരുന്ന എല്ലാം പഞ്ചായത്ത് മെമ്പര്‍മാരും ഈ ദുരിതം മാറ്റമെന്ന് പറഞ്ഞിട്ടും യാതൊരു നടപടിയുമില്ല. രാത്രികാലങ്ങളില്‍ യാത്ര ഏറെ ദുരിതമാണ്. ഇവിടെ വഴിവിളക്കുകള്‍ ഇല്ലാത്തത് മൂലം യാത്ര ദുഷ്‌കരമാകുകയാണന്ന് നാട്ടുകാര്‍ പറയുന്നു.