പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഉള്ളന്നൂര്‍ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഉള്ളന്നൂര്‍ ഗാന്ധി സ്മാരകഗ്രന്ഥശാലയുടെ പ്രവര്‍ത്തനം സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടി പ്രതിമാസ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ നടത്താന്‍ മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ അജയകുമാറിന്റെ ഇടപെടലില്‍ ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ ഗാന്ധി സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ചത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, ഗ്രന്ഥശാല സെക്രട്ടറി പി ബി മധു, കുളനട ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ ബി എസ് അനീഷ്മോന്‍, പഞ്ചായത്ത് അംഗങ്ങളായ ബി ഹരികുമാര്‍, എല്‍സി ജോസഫ്, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. വി വേണു, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം എന്‍ സോമരാജന്‍, ഗ്രന്ഥശാല മുന്‍ പ്രസിഡന്റ് ജി രാമരാജന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ എന്‍ സോമരാജന്‍ ഗ്രന്ഥശാല പ്രസിഡന്റ് പി കെ കവിരാജ്, വി മനു എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.