”നീ വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച്‌ വരും”. ലീലാവതി ടീച്ചറിന്റെ അനുഗ്രഹം തേടി ഉമ തോമസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ”നീ വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച്‌ വരും”. ലീലാവതി ടീച്ചറിന്റെ അനുഗ്രഹം തേടി വസതിയിലെത്തിയ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ ടീച്ചര്‍ സ്വീകരിച്ചത് ഈ വാക്കുകള്‍ പറഞ്ഞായിരുന്നു.പി.ടി തോമസ് മത്സരിച്ച തൃക്കാക്കരയിലെ രണ്ട് തെരഞ്ഞെടുപ്പിലും കെട്ടി വക്കാന്‍ പണം നല്‍കിയ പതിവ് ഉമയുടെ കാര്യത്തിലും ലീലാവതി ടീച്ചര്‍ തെറ്റിച്ചില്ല. തെരഞ്ഞെടുപ്പില്‍ കെട്ടി വക്കാനുള്ള പണം കയ്യില്‍ കരുതിവച്ചാണ് ടീച്ചര്‍ ഉമയെ സ്വീകരിച്ചത്.

ഏറെ വൈകാരികമായ നിമിഷങ്ങളായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ടീച്ചറെ കണ്ട ഉമയുടെ കണ്ണുകള്‍ നിറഞ്ഞു. തന്റെ മാതാവിനോളം വാത്സല്യത്തോടെ ജീവിതത്തില്‍ ചേര്‍ത്ത് നിര്‍ത്തിയ ടീച്ചറിന്റെ അടുത്ത് ഇത്രയും വലിയ ഒരു ഉത്തരവാദിത്തമേറ്റെടുത്ത് എത്തിയപ്പോള്‍ ഉള്ള വൈകാരികത ഉമ തോമസും പങ്കുവച്ചു.പിടി യുടെ മരണശേഷം ആ ഓര്‍മകള്‍ എന്നും നിലനിര്‍ത്താന്‍ പി.ടിയെ കുറിച്ച്‌ എഴുതാന്‍ ടീച്ചര്‍ പറയുമായിരുന്നു. ഇന്ന് പി.ടി യുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തി പി.ടി തുടങ്ങി വച്ച കാര്യങ്ങള്‍ക്ക് തുടര്‍ച്ച നല്‍കാന്‍ ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് എന്നായിരുന്നു ഉമയുടെ വാക്കുകള്‍.

പിന്നീട് എംകെ സാനുവിനെയും ഉമ തോമസ് സന്ദര്‍ശിച്ചു. തോമസും ഉമയും തന്റെ ശിഷ്യന്മാരാണ. വിജയം ഉറപ്പാണ് എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിന്റെ വാക്കുകള്‍. പി.ടി തോമസു ഉമ തോമസുമായുള്ള വര്‍ഷങ്ങളുടെ ബന്ധമാണ് മാഷ് ഓര്‍ത്തെടുത്തത്. മഹാരാജാസ് കോളേജിലെ പഴയ വിദ്യാര്‍ത്ഥി നേതാക്കളായ ഉമയും പി.ടി യുമായി മാഷിനുള്ള ബന്ധം വളരെ വലുതാണ്. മഹാരാജാസ് കോളേജ് എന്ന വൈകാരികത ഉമ തോമസിന്റെയും ലീലാവതി ടീച്ചറിന്റെയും, സാനുമാഷിന്റെയും കൂടിക്കാഴ്ചയില്‍ നിഴലിച്ചു നിന്നിരുന്നു. പ്രിയപ്പെട്ടവരുടെ അനുഗ്രഹം വാങ്ങിയ ആത്മവിശ്വാസത്തിലാണ് ഉമ തോമസ് മടങ്ങിയത്.അതിനിടെ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഐപികളില്‍ ഒരാളായ നടന്‍ മമ്മൂട്ടിയേയും ഉമ സന്ദര്‍ശിച്ച്‌ വോട്ടഭ്യര്‍ത്ഥിച്ചു. ഹൈബി ഈഡന്‍, സിനിമാതാരം രമേഷ് പിഷാരടി എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് ഉമ മമ്മൂട്ടിയോട് വോട്ടഭ്യര്‍ത്ഥിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...