ജീരക വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ. ജീരക വെള്ളത്തിൽ പലതരത്തിലുള്ള ആന്റി ഓക്സിഡൻന്റുകൾ ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞ് നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും.
ജീരക വെള്ളം പതിവായി കുടിക്കുകയാണെങ്കിൽ വയറിലുള്ള കൊഴുപ്പ് വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും. ജീരകം വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കുന്നു. ജീരകത്തിൽ തൈമോൾ എന്ന സംയുക്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ ഇത് ആമാശയ ഗ്രന്ഥികളുടെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കി കൊണ്ട് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു.
ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയാൻ ഏറ്റവും എളുപ്പത്തിൽ സഹായിക്കുന്ന ഒരു ചേരുവയാണ് ജീരകം. അതുകൊണ്ടു തന്നെ ജീരക വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ്. ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ ജീരക വെള്ളം ഈ രീതിയിൽ തയ്യാറാക്കി കുടിക്കാവുന്നതാണ്.
രണ്ട് ടീസ്പൂൺ ജീരകം കുറച്ച് വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ കുതിരാൻ വയ്ക്കുക. രാവിലെ ഇതിലേക്ക് പിഴിഞ്ഞെടുത്ത നാരങ്ങ നീരും ചേർത്ത് അരിച്ചെടുക്കാം. നന്നായി യോജിപ്പിച്ച ശേഷം കുടിക്കാം. നാരങ്ങയിൽ വിറ്റാമിൻ സി വലിയ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കുന്നു.