2022 കവാസാക്കി വേർസിസ് 1000 ഇന്ത്യയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി ഇന്ത്യ മോട്ടോഴ്‌സ് പുതിയ 2022 വേർസിസ് 1000ന്റെ ലോഞ്ച് പ്രഖ്യാപിച്ചു. 11.55 ലക്ഷം എക്സ് – ഷോറൂം വിലയിലാണ് വാഹനം എത്തുക എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഇതിനകം തന്നെ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും.

വെർസിസ് 650, വെർസിസ് – എക്സ് 300 എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ അഡ്വഞ്ചർ ടൂറിംഗ് ലൈനപ്പിലെ ശ്രേണിയിലെ ടോപ്പിംഗ് മോഡലാണ് കവാസാക്കി വെർസിസ് 1000. പുതിയ കാൻഡി ലൈം ഗ്രീൻ പെയിന്റ് ഓപ്ഷനിലാണ് പുതിയ അഡ്വഞ്ചർ ടൂറിംഗ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. നിലവിലെ എഞ്ചിന്‍ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരുന്നു. 9000 ആർപിഎമ്മിൽ 118 ബിഎച്ച്പി കരുത്തും 102 എൻഎം പീക്ക് ടോർക്കും നൽകുന്ന 1043 സിസി, ഇൻലൈൻ – ഫോർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്‍സാണ് ട്രാന്‍സ്‍മിഷന്‍.

ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, സെമി – ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റേഡിയലി മൗണ്ടഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, സൗകര്യപ്രദമായ പവർ സോക്കറ്റ്, റൈഡർ ഫ്രണ്ട്‌ലി എർഗണോമിക്‌സ് എന്നിവയാണ് ലിറ്റർ ക്ലാസ് അഡ്വഞ്ചർ ടൂററിന്റെ പ്രധാന ഹൈലൈറ്റുകളിൽ ചിലത്. പുതിയ മോട്ടോർസൈക്കിളിലെ പ്രധാന ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ കവാസാക്കി കോർണറിംഗ് മാനേജ്മെന്റ് ഫംഗ്ഷനുകൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്), എബിഎസ് എന്നിവ ഉൾപ്പെടുന്നു. പുതിയ സ്പോർട്‍സ് ടൂററിനൊപ്പം കെ – കെയർ പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ പാക്കേജ് മോട്ടോർസൈക്കിളിന് വിപുലീകൃത വാറന്‍റി നൽകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...