കൊച്ചി: രാജ്യത്ത് കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന അഞ്ചാം ഘട്ടത്തില്‍ തീയറ്ററുകള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന് കേരള ഫിലിം ചേംബര്‍. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ ഇളവില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
ജിഎസ്ടി ഇളവ് അനുവദിക്കാത്ത സാഹചര്യത്തിലും വിനോദ നികുതി ഒഴിവാക്കാത്തതിനെ തുടര്‍ന്നും തീയറ്ററുകള്‍ ഇപ്പോള്‍ തുറക്കാനാകില്ലെന്നാണ് കേരള ഫിലിം ചേംബറിന്റെ പ്രതികരണം. കണ്ടൈൻമെൻറ് സോണ്‍ അല്ലാത്തയിടങ്ങളിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.