വാഷിങ്ടൺ: ഇറാൻ സ്വന്തം ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന് അടുത്തെത്തിയെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി തലവൻ റാഫേൽ മാരിയാനോ ഗ്രോസി. ബുധനാഴ്ചയാണ് ഗ്രോസി ഇക്കാര്യം അറിയിച്ചത്. ആണവ ബോംബ് നിർമിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഇറാൻ തുടക്കം കുറിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഇറാന് ആണാവയുധമില്ല. എന്നാൽ, വൈകാതെ അവർ അത് സ്വന്തമാക്കും. അണുബോംബ് നിർമിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെല്ലാം ഇറാൻ പൂർത്തീകരിച്ചിട്ടുണ്ട്. അവരുടെ യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായി ഉപയോഗപ്പെടുത്താൻ ആഗോള സമൂഹം സമ്മർദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അണുബോംബ് നിർമിക്കുന്നതിനുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്. ഒരു ദിവസം അവർ അതെല്ലാം കൂട്ടിച്ചേർക്കും. കഴിഞ്ഞ നാല് വർഷത്തിൽ അണുബോംബ് നിർമിക്കുന്നതിൽ വലിയ പുരോഗതി ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.നേരത്തെ ഗ്രോസി ഇറാനിൽ സന്ദർശനം നടത്തിയിരുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗാച്ചിയുമായും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ മുഹമ്മദ് ഇസ്‍ലാമിയുമായും ഗ്രോസി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നനെതിരെ യു.എസ് രംഗത്തെത്തിയിരുന്നു.