ഇറാൻ സ്വന്തം ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന് അടുത്തെത്തിയെന്ന മുന്നറിയിപ്പുമായി യു.എൻ ആണവായുധ ഏജൻസി തലവൻ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഇറാൻ സ്വന്തം ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന് അടുത്തെത്തിയെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി തലവൻ റാഫേൽ മാരിയാനോ ഗ്രോസി. ബുധനാഴ്ചയാണ് ഗ്രോസി ഇക്കാര്യം അറിയിച്ചത്. ആണവ​ ബോംബ് നിർമിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഇറാൻ തുടക്കം കുറിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഇറാന് ആണാവയുധമില്ല. എന്നാൽ, വൈകാതെ അവർ അത് സ്വന്തമാക്കും. അണുബോംബ് നിർമിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെല്ലാം ഇറാൻ പൂർത്തീകരിച്ചിട്ടുണ്ട്. അവരുടെ യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായി ഉപയോഗപ്പെടുത്താൻ ആഗോള സമൂഹം സമ്മർദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അണുബോംബ് നിർമിക്കുന്നതിനുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്. ഒരു ദിവസം അവർ അതെല്ലാം കൂട്ടിച്ചേർക്കും. കഴിഞ്ഞ നാല് വർഷത്തിൽ അണുബോംബ് നിർമിക്കുന്നതിൽ വലിയ പുരോഗതി ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.നേരത്തെ ഗ്രോസി ഇറാനിൽ സന്ദർശനം നടത്തിയിരുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗാച്ചിയുമായും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ മുഹമ്മദ് ഇസ്‍ലാമിയുമായും ഗ്രോസി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നനെതിരെ യു.എസ് രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിച്ച സംഭവം ; സ്കൂൾ...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...