Tuesday, July 8, 2025 11:31 pm

ചെരുപ്പ് വാങ്ങാൻ കാശില്ല, കൊടുംചൂടിൽ പ്ലാസ്റ്റിക് കവർ കാലിൽ ചുറ്റി അമ്മയും പിഞ്ചുമക്കളും ; മധ്യപ്രദേശിൽനിന്ന് ഉള്ളുലയ്ക്കുന്ന ചിത്രം

For full experience, Download our mobile application:
Get it on Google Play

ഷിയോപൂർ: 44 ഡിഗ്രിയിൽ ചുട്ടുപൊള്ളുന്ന വെയിലിൽ വെന്തുരുകുന്ന ടാർ റോഡ്. അന്നം തേടി തന്നോടൊപ്പം നടക്കുന്ന കുഞ്ഞുങ്ങളുടെ നഗ്നപാദങ്ങൾ പൊള്ളിപ്പൊളിയുന്നത് കണ്ടുനിൽക്കാൻ ആ അമ്മയ്ക്കായില്ല. പരിസരത്ത് കണ്ട പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് കുഞ്ഞുപാദങ്ങൾ പൊതിഞ്ഞുകെട്ടി നടത്തം തുടർന്നു. മധ്യപ്രദേശിലെ ഷിയോപൂരിലാണ് ഈ ഉള്ളുലക്കുന്ന സംഭവം. റോഡിൽ അവിചാരിതമായി കണ്ട കണ്ണുനനയ്ക്കുന്ന ഈ രംഗം ഫോട്ടോജേണലിസ്റ്റ് ഇൻസാഫ് ഖുറൈഷി പകർത്തിയതോടെ സോഷ്യൽമീഡിയയിൽ വൈറലായി.

രുഗ്മിണി എന്ന ആദിവാസി സ്ത്രീയും മൂന്നുകുട്ടികളുമാണ് വിശപ്പടക്കാൻ പൊരിവെയിലിൽ പോളിത്തീൻ കവർ കാലിൽ ചുറ്റി നടന്നത്. മേയ് 21നാണ് ഇവർ ഇൻസാഫിന്റെ കാമറയിൽ പതിഞ്ഞത്. രുഗ്മിണിയുടെ ദുരവസ്ഥയിൽ വേദനിച്ച ഖുറൈഷി ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യുക മാത്രമല്ല, പാദരക്ഷകൾ വാങ്ങാൻ പണം നൽകി സഹായിക്കുകയും ചെയ്തു.സഹരിയ എന്ന ​ഗോത്ര വിഭാഗത്തിൽപ്പെട്ട രുഗ്മിണിയുടെ ഭർത്താവ് ക്ഷയരോഗബാധിതനായതോടെയാണ് കുടുംബത്തിന്റെ ദുരിതം തുടങ്ങിയത്. ഭർത്താവിന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ രുഗ്മിണി ജോലി തേടി നഗരത്തിൽ എത്തുകയായിരുന്നു.

മക്കളെ നോക്കാൻ ആരുമില്ലാത്തതിനാലാണ് അവരെയും കൂടെ കൂട്ടിയത്. സംഭവം വൈറലായതോടെ സഹായവാഗ്ദാനവുമായി ജില്ലാ ഭരണകൂടം രംഗത്തുവന്നിട്ടുണ്ട്. “സംഭവം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത കുടുംബത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ വനിതാ ശിശുവികസന വകുപ്പ് സൂപ്പർവൈസർ, അംഗൻവാടി വർക്കർ എന്നിവരെ അയച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളുടെ പരമാവധി പ്രയോജനം കുടുംബത്തിന് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്’ -ഷിയോപൂർ കലക്ടർ ശിവം വർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...

വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ് : വിജയികളെ പ്രഖ്യാപിച്ചു

0
പത്തനംതിട്ട : വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍...

ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

0
അസാപ് കേരളയും ലിങ്ക് അക്കാദമി ഇന്ത്യയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍...

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്

0
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അതിഥി അധ്യാപക തസ്തികയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗിലെ...