വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ കഴിയാത്തത് ഗവണ്‍മെന്‍റിന്‍റെ ഭരണവീഴ്ച : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാസങ്ങളായി കടുവയുടെ ആക്രമണം നടന്നിട്ടും അധികാരികള്‍ അതിനെ പിടിക്കാന്‍ തയ്യാറാകാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണവീഴ്ചയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. വന്യജീവികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് ക്രിയാത്മക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പെരുനാട് വില്ലേജ് ഓഫീസിന് മുന്‍പില്‍ നടത്തിയ ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനത്തേക്കാള്‍ വലിയ കാട് കൃഷിയിടങ്ങളിലുണ്ടായതും റബറിന്‍റെ വിലത്തകര്‍ച്ച മൂലം തോട്ടങ്ങള്‍ കൃഷിക്കാര്‍ ഉപേക്ഷിച്ചതും മൃഗങ്ങള്‍ നാട്ടിലെത്താന്‍ കാരണമായി. ഇവയ്ക്ക് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണാധികാരികള്‍ ഈ മേഖലയിലെ ജനങ്ങളെ കണ്ട് പരാതി കേള്‍ക്കുവാന്‍ പോലും തയ്യാറാകാത്തത് നീതികേടാണെന്നും നിരവധി കര്‍ഷകരുടെ മൃഗങ്ങളെ നഷ്ടപ്പെട്ടിട്ടും അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലായെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. അടിയന്തിരമായി സര്‍ക്കാര്‍ ഇവര്‍ക്ക് സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരുനാട് വില്ലേജ് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണക്ക് ഡി.സി.സി വൈസ് പ്രസിഡന്‍റ് റ്റി.കെ സാജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട്, പ്രൊഫ. മോഹന്‍രാജ്, ഫ്രെഡി ഉമ്മന്‍, റ്റി.എസ് സജി, അഡ്വ. ഷൈനി ജോര്‍ജ്, പി.റ്റി. രാജു, സി.ആര്‍ മോഹനന്‍, രാജു വെട്ടിക്കല്‍, സി.എം തോമസ്, അഡ്വ. അരവിന്ദ് വെട്ടിയ്ക്കല്‍, ഓമന സത്യവ്രതന്‍ എന്നിവര്‍ പ്രസംഗിച്ചു. സജി പതാലില്‍, സുനില്‍ കുമാര്‍, കമലാസനന്‍, അരവിന്ദന്‍, ഇസ്മായില്‍, സനഫ്, റെനി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാല് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റും ; 200...

0
തിരുവനന്തപുരം : കേരളത്തെ ഏഷ്യയിലെ മുൻനിര ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള...

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...