പത്തനംതിട്ട : ഇന്നലെ ആറന്മുളയില്‍ ഷാഡോ പോലീസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി മണ്ണ് കടത്തിയതിന് ഒരു ജെസിബി യും രണ്ടു ടിപ്പറുകളും പിടിച്ചെടുത്തു. തുടര്‍ നടപടിക്കായി ആറന്മുള പോലീസിനെ ഏല്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാളുകളായുള്ള നിരീക്ഷണത്തിനൊടുവില്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് അനധികൃത പച്ചമണ്ണ് കടത്തു പിടികൂടിയത്. റെയ്ഡുകള്‍ തുടരുമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു.
അനധികൃതമായി മണ്ണ് കടത്തിയതിന് വാഹനങ്ങള്‍ പിടിച്ചെടുത്തു
RECENT NEWS
Advertisment