കേരളത്തിന്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കേരളത്തിന്‍ ഇന്ന് 1167പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  888 പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയാണ്  രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 55 കേസുകളുണ്ട്. 122 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്  വന്നവര്‍ 96 പേര്‍. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കര്‍(72) , കാസര്‍കോട് സ്വദേശി അബ്ദു റഹ്‌മാന്‍(70), ആലപ്പുഴയിലെ സൈനുദ്ദീന്‍(67), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ –  തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38,  ഇടുക്കി 7 എന്നിങ്ങനെയാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍ – തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36 എന്നിങ്ങനെയാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 19140 സാമ്പിളുകളാണ് പരിശോധിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 10091 പേരാണ്. 1167 പേരെ ഇന്ന് ആശുപത്രിയിലാക്കി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആയി. ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,616 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സ് വഴി, 1,16,418 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 113713 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്‌ സ്‌പോട്ടുകള്‍ 486 ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...