തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് സാങ്കേതിക, നിയമ പ്രശ്നങ്ങൾ ഏറെയാണ്. മൊത്തം അംഗങ്ങളിൽ 1/3 പ്രമേയത്തിലും 101 അംഗ കോർപ്പറേഷനിൽ 34 പേരും ഒപ്പിടണം. കോൺഗ്രസിനും സിപിഎമ്മിനും ഒറ്റക്ക് പ്രമേയം കൊണ്ട് വരാനാകില്ല. എന്നാൽ ഇരു പാർട്ടികളും തമ്മിൽ ഒരുമിച്ച് ചേർന്ന് പ്രമേയം കൊണ്ടുവരുന്നതിൽ ധാരണയുമായില്ല. ഭാവിയിൽ ഇത് രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇരു പക്ഷത്തിനും ആശങ്ക. പ്രമേയം അവതരിപ്പിക്കണമെങ്കിൽ കൗൺസിലിന്റെ പകുതിയിൽ അധികം അംഗങ്ങൾ ഹാജരാകണം. അതായത് 51 പേര് എങ്കിലും ഹാജരാകണം . കോൺഗ്രസിനും സിപിഎമ്മിനും കൂടിയുള്ളത് 49 അംഗങ്ങൾകൂടെ ഒരു സ്വന്തത്രനും (സുധീഷ് ) മാത്രമാണ്.

ഭരണപക്ഷത്ത് സുഗതൻ ഇല്ലാതെ 50 പേർ (സ്വന്തന്ത്രൻ രാധാകൃഷ്ണൻ ഉൾപ്പെടെ)കൗൺസിലിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചാൽ ക്വാറം തികയില്ല. പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളിൽ വോട്ട് വേണം. അതേസമയം, പ്രശ്നം ചർച്ച ചെയ്യാൻ കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....

പ്രളയത്തിന് പിന്നാലെ ടിബറ്റിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ടിബറ്റിൽ വീണ്ടും...

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....