റാന്നി: വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന പ്രശ്നത്തില്‍ ദീർഘകാലാടിസ്ഥാനത്തിൽ തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും മലയോര കര്‍ഷന് ഉപാധിരഹിത പട്ടയം നല്‍കണമെന്നും കിസാന്‍സഭ ജില്ലാ സമ്മേളനത്തിന്‍റെ സെമിനാറില്‍ ആവശ്യമുയര്‍ന്നു. ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചു പട്ടയപ്രശ്നവും വന്യജീവി ആക്രമണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ആവശ്യമുയര്‍ന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങളില്‍ ആന, കടുവ, പുലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യമാണ് നേരിടുന്നതെങ്കില്‍ ജനവാസമേഖലകളില്‍ പന്നിയും കുരങ്ങും മയിലുമാണ് എത്തുന്നത്. കര്‍ഷകന്‍ വിളവിറക്കുന്ന കാര്‍ഷികവിളകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാവുകയാണ്. റാന്നി നിയോജക മണ്ഡലത്തിലെ വടശ്ശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്ത് അതിർത്തികളിലാണ് കാട്ടു മൃഗങ്ങളുടെ ആക്രമണം രൂക്ഷമായി ഉള്ളത്. കാർഷിക വിളകൾ നശിപ്പിക്കുക മാത്രമല്ല മനുഷ്യജീവനു തന്നെ ഇവ ഭീഷണിയാവുകയാണ്. സർക്കാരും ത്രിതല പഞ്ചായത്തുകളും യോജിച്ച് വനാതിർത്തിയിൽ നിന്നും കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനുള്ള സോളാർ വേലി ഉൾപ്പെടെയുള്ളവ നിർമ്മിച്ചാലെ ശ്വാശത പരിഹാരം ഉണ്ടാക്കുവാന്‍ കഴിയു.
നിയോജക മണ്ഡലത്തിലെ മലയോരമേഖലയിൽ താമസിക്കുന്ന കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിലുള്ള കാലതാമസം കര്‍ഷകരോടുള്ള ദ്രോഹമായെ കാണാന്‍കഴിയു. കര്‍ഷകരുടെ ന്യായമായ ആവശ്യത്തിന് കാലതാമസം വരുന്നതില്‍ സെമിനാര്‍ ആശങ്ക രേഖപ്പെടുത്തി. കര്‍ഷകന്‍ കൈവശഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ അനുവാദം നൽകാത്തത് ദ്രോഹമാണെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും കർഷകർക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് റവന്യൂ-വനം വകുപ്പുകള്‍ സംയുക്ത തീരുമാനം എടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു.
സെമിനാര്‍ കിസാന്‍സഭ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെ വേണുഗാപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി എ.പി ജയന്‍ അധ്യക്ഷത വഹിച്ചു. പട്ടയപ്രശ്നവും വന്യജീവി ആക്രമണവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യു വര്‍ഗീസ് വിഷയാവതരണം നടത്തി. കോന്നി എം.എല്‍.എ കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജി പി.രാജപ്പന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് ടി.കെ സാജു, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം പി.ആര്‍ ഗോപിനാഥന്‍, കിസാന്‍ സഭ ജില്ലാ പ്രസിഡന്‍റ് ആര്‍ രാജേന്ദ്രന്‍ പിള്ള, സെക്രട്ടറി ടി മുരുകേഷ്, ജോജോ കോവൂര്‍, സന്തോഷ് കെ.ചാണ്ടി, എന്‍.ജി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിന്‍റെ ഭാഗമായി കാര്‍ഷിക മേഖലയില്‍ മികവു തെളിയിച്ച കര്‍ഷകരെ ആദരിച്ചു.
ഇന്ന് അതുല്‍കുമാര്‍ അഞ്ചാന്‍ നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി എ.പി ജയന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.ജി രതീഷ് കുമാര്‍, നേതാക്കളായ ചന്ദ്രിക ടീച്ചര്‍,പി പത്മിനിയമ്മ, വി.കെ പുരുഷോത്തമന്‍ പിള്ള, ബാബു പാലയ്ക്കല്‍, അഡ്വ.സത്യാനന്ദ പണിക്കര്‍, എസ് അഖില്‍, എ.അനിജു എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാന ട്രഷറര്‍ എന്‍ രവീന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ടി മുരുകേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച, തിരഞ്ഞെടുപ്പ് എന്നിവയോടു കൂടി സമ്മേളനം സമാപിക്കും.