പത്തനംതിട്ട : ആഗോള സാമ്പത്തിക മാന്ദ്യം, കോവിഡ് സാഹചര്യം, ഊര്‍ജിത നിതാഖത്ത് എന്നിവ മൂലം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങി എത്തിയിരിക്കുന്ന പ്രവാസികള്‍ക്ക് നിരുപാധിക പെന്‍ഷന്‍, പുനരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്ന് പ്രവാസി ഭാരതീയ ദിനാഘോഷത്തോടനുബന്ധിച്ച് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ സാമ്പത്തിക വികസനത്തിനും കുടുംബങ്ങളുടെ ഉന്നതിക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച പ്രവാസികളെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണെന്നും വിദേശങ്ങളിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്ത് മടങ്ങിയ പ്രവാസികള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ട് സഹിക്കുകയാണെന്നും പ്രവാസി സംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ പല പദ്ധതികളും അവതാളത്തിലാക്കി ലോകകേരളസഭ ധൂര്‍ത്ത് ഉള്‍പ്പെടെയുള്ള പ്രചരണ പരമായ പ്രവര്‍ത്തനങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി. പ്രവാസി പ്രശ്നങ്ങള്‍ പരിഹരിക്കാത്ത സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കി.
പ്രവാസി സംഗമം കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ് ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് മാത്യു പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ മോനി ജോസഫ്, കോശി ജോര്‍ജ്, ഷിബു റാന്നി, ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരികുമാര്‍ പൂതങ്കര, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, ജില്ലാ ഭാരവാഹികളായ അബ്ദുള്‍കലാം ആസാദ്, റനീസ് മുഹമ്മദ്, കെ.സി. ചാക്കോ, ടി.വി. മാത്യു, പ്രസാദ് മേപ്പുറത്ത്, മാത്യു ചാണ്ടി, ബ്ലോക്ക് പ്രസിഡന്‍റുമാരായ എം.ഡി. ജേക്കബ്, രാജീവ് സത്യവാന്‍, ആശിഷ് പാലക്കാമണ്ണില്‍, ജോസ് കൊടുന്തറ, സജു ജോര്‍ജ്, മുഹമ്മദ് ഷിയാസ്, ഷാജി ഏഴംകുളം, മാത്യു വാളക്കുഴി, സിസി വര്‍ഗീസ്, രാധാമണി സോമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന പ്രവാസികളെയും പ്രവാസി സംരംഭകരെയും സംഗമത്തില്‍ ആദരിച്ചു.