കോന്നിയില്‍ മൂടിയില്ലാത്ത ഓടകള്‍ കാല്‍ നടയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം രാധപ്പടി – പുളിഞ്ചാണി റോഡില്‍ സ്ലാബ് സ്ഥാപിക്കാത്ത ഓടകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പടപ്പയ്ക്കല്‍ കുരിശടിയുടെ എതിര്‍വശത്താണ് ഓട മൂടിയില്ലാതെ നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഈ വഴിയാണ് നടന്നു പോകുന്നത് എന്നതിനാല്‍ തന്നെ വലിയ അപകട ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന കേന്ദ്രം കൂടിയാണ് ഇവിടം. ഓടയുടെ മുകളില്‍ കാട് കയറി കിടക്കുന്നതിനാല്‍ ഇത് ആരുടേയും ശ്രദ്ധയില്‍ പെടുകയുമില്ല. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മഴക്കാലത്താണ് ഇത് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ രാത്രി സമയങ്ങളില്‍ ഇതിനുള്ളില്‍ വീണ് അപകടം സംഭവിക്കുന്നതിനും സാധ്യത കൂടുതല്‍ ആണ്. നാട്ടുകാര്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. കൊല്ലന്‍പടി ജംഗ്ഷനിലും ഇതാണ് അവസ്ഥ. ഇവിടെ ഓടയില്‍ കാല്‍ വഴുതി വീണ് നിരവധി ആളുകള്‍ക്ക് പരിക്ക് സംഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...