അയക്കാത്ത പാർസലിന്റെ പേരിൽ തട്ടിപ്പ് ; വ്യാജ ഫോൺ സന്ദേശം ലഭിച്ചത് ഓട്ടോ ഡ്രൈവറിന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അയക്കാത്ത പാർസലിന്റെ പേരിൽ തട്ടിപ്പ്. പാഴ്‌സലിൽ നിയമവിരുദ്ധ വസ്തുവുണ്ടെന്നും മുംബൈ സ്റ്റേഷനിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു വ്യാജ ഫോൺ സന്ദേശമെത്തുന്നത്. മലപ്പുറം വളാഞ്ചേരി സ്വദേശിയും കൊച്ചിയിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് അഷ്‌റഫിനാണ് വ്യാജ ഫോൺ സന്ദേശം എത്തിയത്. കഴിഞ്ഞ ദിവസമാണ് മുഹമ്മദിന് ഫോൺകോൾ വന്നത്. അന്തർദേശീയ പാഴ്‌സൽ കമ്പനിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നാണ് തട്ടിപ്പ് സംഘം മുഹമ്മ​ദിനോട് പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്. ചെന്നൈയിൽ നിന്ന് മുംബൈക്ക്‌ പാഴ്‌സൽ അയച്ചിട്ടുണ്ടോ എന്ന സംഘത്തിന്റ ചോദ്യത്തിന് ഇല്ലെന്ന് ഹിന്ദിയിൽ തന്നെ മുഹമ്മദ് മറുപടി നൽകി. പാഴ്‌സലിൽ മുഹമ്മദിന്റെ നമ്പരും അഡ്രസുമാണ് വെച്ചിരിക്കുന്നത് എന്നാണ് തട്ടിപ്പ് സംഘം മുഹമ്മ​ദിനെ അറിയിച്ചത്. പാഴ്സലിൽ നിയമവിരുദ്ധ വസ്തുവുണ്ടെന്നും കമ്പനി നയമനുസരിച്ച് പോലീസിനെ അറിയിക്കുമെന്നും ​ഭീഷണിപ്പെടുത്തിയതോടെ മുഹമ്മദ് തിരിച്ച് പ്രതികരിക്കുകയായിരുന്നു. ഇത്തരത്തിലുളള തട്ടിപ്പുകളെ കുറിച്ച് തനിക്ക് അറിയാമെന്നും, സൈബർ സെല്ലിലേക്ക് നമ്പർ കൈമാറുമെന്ന് മുഹമ്മദ് അറിയിച്ചയുടൻ തട്ടിപ്പ് സംഘം ഫോൺ കട്ടാക്കുകയും ചെയ്തു. സംഭവം പോലീസിനെ അറിയിച്ചതായി മുഹമ്മ‍ദ് അഷ്റഫ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...