വന്യമൃഗങ്ങൾക്ക് കടന്ന് റോഡ്‌ മുറിച്ചു കടക്കാനുള്ള “അണ്ടർ പാസ് ” പദ്ധതി ഇഴയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾക്ക് റോഡ് മുറിച്ച് കടക്കാനുള്ള അണ്ടർപാസുകളുടെ നിർമ്മാണം നീളുന്നു. രൂപരേഖയും എസ്റ്റിമേറ്റുമടക്കം ദേശീയപാത അതോറിറ്റിക്ക് സമർപ്പിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. പദ്ധതി നീളുന്നതിനാൽ വാഹനങ്ങൾ പലപ്പോഴും വന്യമൃഗങ്ങൾക്ക് മുന്നിൽ ചെന്ന് പെടുകയാണ്. മിക്കപ്പോഴും ആനകളാണ് കൊച്ചി ധനുഷ്കോടി ദേശീയപാത മുറിച്ചു കടക്കാറുള്ളത്. അണ്ടർ പാസുകൾ ഉണ്ടെങ്കിൽ ഇവയ്ക്ക് റോഡിൽ ഇറങ്ങാതെ സുരക്ഷിതമായി സഞ്ചരിക്കാൻ ആകും. രാത്രികളിൽ പലപ്പോഴും വാഹനങ്ങൾ വന്യമൃഗങ്ങൾക്ക് മുന്നിൽ ചെന്ന് പെടാറുണ്ട്.

സംസ്ഥാനത്തെ ആദ്യ വൈൽഡ് ലൈഫ് ക്രോസിങ് പദ്ധതിയാണ് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നടപ്പാക്കാൻ ഉദ്ദേശിച്ചത്. ബോഡിമെട്ടിനടുത്ത് തോണ്ടിമല, മൂലത്തുറ, ആനയിറങ്കൽ എന്നീ സ്ഥലങ്ങളാണ് അണ്ടർ പാസിനായി കണ്ടെത്തിയത്. ദേവികുളം ഗ്യാപ്പിന് സമീപം വരയാടുകൾക്ക് മുറിച്ചു കടക്കാൻ നാലുമീറ്റർ വീതിയിൽ മേൽപ്പാലവും പദ്ധതിയിലുണ്ട്. വേഗത്തിൽ പണികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് വനം വകുപ്പ് കത്ത് നൽകിയിരിക്കുകയാണ്. റോഡിനായി വനംവകുപ്പ് വിട്ടു നൽകിയ സ്ഥലത്തിനും മുറിച്ചു മാറ്റിയ മരങ്ങൾക്കുമായി ദേശീയപാത വിഭാഗം അടച്ച തുകയാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...

“2018-ൽ നിപ പടർന്നുപിടിച്ചപ്പോഴാണ് ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത്, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തം”; വിശദീകരണവുമായി മന്ത്രി...

0
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി...