പത്തനംതിട്ട : കേന്ദ്രീയ വിശ്വകർമ്മ സഭയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. ക്യാഷ് അവാർഡ് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി വിശ്വനാഥൻ ആചാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. വെങ്കടാചലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. എൻ മോഹൻദാസ്, രക്ഷാധികാരി ഒ. എൻ പരമേശ്വരൻ, വൈസ് പ്രസിഡന്റ് എസ്. ഗോവിന്ദരാജ്, ജോ.സെക്രട്ടറി ആർ. ബൈജു, ആറന്മുള സുരേഷ് കുമാർ, ഖജാൻജി പി. പി മുരളി, എസ് സുമ എന്നിവർ പ്രസംഗിച്ചു. മഹിളാ സമാജം സംസ്ഥാന പ്രസിഡന്റായി എസ്.സുമ, സെക്രട്ടറിയായി ലേഖ, ഖജാൻജിയായി സുനിത എന്നിവരെ തിരഞ്ഞെടുത്തു. പത്തനംതിട്ടയിൽ റോയൽ ഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ മെക്കാനിക്കായി ജോലി ചെയ്യുന്ന സുനിതയെ ആദരിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.