റാന്നി: മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹരിതം അരണ്യകം പാതയോര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ വെച്ചൂച്ചിറ കുളമാംങ്കുഴി ഭാഗങ്ങളിൽ ചെടി നടീൽ നടന്നു. കുളമാംങ്കുഴി മാർത്തോമ്മാ ചർച്ച്, കനകപ്പലം മാർത്തോമ്മാ ചർച്ച്, കെ.സി.സി, വൈ.എം.സി.എ, സേവികാ സംഘം, വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിലാണ് ചെടി നടീല്‍ നടത്തിയത്. റവ.തോമസ് കോശി പനച്ചമൂട്ടിൽ, എരുമേലി പഞ്ചായത്ത് പ്രസിഡൻ്റ് സിജിമോൾ സജി, മെമ്പർ സുനിൽ ചെറിയാൻ , റവ. സജു ചാക്കോ, ടി .കെ . സാജു , പ്രൊഫ , എം.ജി.വർഗ്ഗീസ്, ജോൺ സാമുവേൽ, ഐസക്ക് ജി വർഗ്ഗീസ്, വത്സമ്മ ജോൺ, വിലാസിനി പാപ്പച്ചൻ ,പി.എ വിത്സൺ, വിജയകുമാർ പുളിക്കൽ, കൊച്ചുമോൻ പ്രസാദ്, ശാം രാജ്, ഷീജ അലക്സ്,
റീന തോമസ്, സാറാമ്മ മാത്യു , ജെസ്ലിൻ സജു തുടങ്ങിയവർ നേതൃത്വം നൽകി.
ജൂൺ 11 മുതൽ കനകപ്പലം മുതലുള്ള പാതയോരങ്ങളിൽ വിദ്യാർത്ഥികളും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് ചെടികൾ നടും. ഇതിനായി കനകപ്പലം സോഷ്യൽ ഫോറസ്ട്രി നേഴ്സറിയിൽ ഇരുപതിനായിരം ചെടികൾ തയ്യാറാക്കിയിട്ടുണ്ട്. നാട്ടുമാവ്, വാളൻപുളി, ഇലഞ്ഞി തുടങ്ങിയ മരങ്ങളും വഴിയോരങ്ങളിൽ നടുന്നതിനായി നേഴ്സറിയിൽ വളർത്തിയെടുത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1