മണ്ണിനടിയിലെ പൊന്‍കട്ട ‘കുഞ്ഞാറ്റ’ വിജയഗാഥയ്ക്ക് പത്തരമാറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം തെക്കേക്കര പഞ്ചായത്തിലെ ‘കുഞ്ഞാറ്റ’ കൃഷികൂട്ടം വിളയിക്കുന്നത് പൊന്‍തിളക്കമാര്‍ന്ന മഞ്ഞള്‍. അഞ്ചുവര്‍ഷത്തെ നിരന്തര പ്രയത്‌നമാണ് ‘തട്ട ബ്രാന്റ്’ എന്ന വിജയസംരംഭത്തിന് പിന്നില്‍. ജൈവ കൃഷിരീതിയിലൂടെയാണ് ഉദ്പാദനം. ശുദ്ധമായ ഉത്പന്നമെന്ന ലക്ഷ്യമാണ് ഇങ്ങനെ സാധ്യമാക്കിയത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ശുദ്ധമായ മഞ്ഞള്‍പൊടിയാണ് വിപണിയിലെത്തിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ‘പ്രതിഭ’യെന്ന മഞ്ഞള്‍ വിത്ത് ഉപയോഗിച്ച് 2021-22 ജനകീയ ആസൂത്രണ പദ്ധതിയിലൂടെയാണ് തുടക്കം. 21 ഹെക്ടറിലാണ് വിത്തിട്ടത്. അത്യുത്പാദനശേഷി പ്രകടം- ഒരു ചുവട്ടില്‍ നിന്നും കിട്ടുന്നത് രണ്ട് കിലോയിലധികം.

മഞ്ഞളിന്റെ പൂര്‍ണവളര്‍ച്ചയ്ക്ക് 10 മാസത്തോളമാണ് വേണ്ടത്. വിളവെടുപ്പ് കാലത്ത് അഞ്ച് അടിയോളം ഉയരത്തിലാകും മഞ്ഞള്‍ചെടി. വിളവെടുത്ത മഞ്ഞള്‍ നാരുംവേരും മാറ്റി കഴുകിവൃത്തിയാക്കി പുഴുങ്ങി ഉണക്കിയോ പച്ചയ്ക്ക് അരിഞ്ഞ് ഉണക്കിയോ നിര്‍മ്മാണ സ്ഥലത്ത് എത്തിക്കുന്നത്, ഇവിടെ മഞ്ഞള്‍ പൊടിച്ചു പായ്ക്കും ലേബലും ചെയ്യും. ‘തട്ട ബ്രാന്‍ഡ്’ ഇങ്ങനെയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. നിര്‍മാണ യൂണിറ്റിന് സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നല്‍കിയത് ഗ്രാമപഞ്ചായത്ത്. 2022 ലാണ് സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. മഞ്ഞളിന്റെ ഗുണം വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ ഏറുന്നുണ്ടെന്ന് സംരംഭത്തെ നയിക്കുന്ന മെഴ്‌സി പറഞ്ഞു. ഇക്കൊല്ലത്തെ വിളവിന്റെ നല്ലപങ്കും പൊടിയാക്കി വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. കുടുംബശ്രീ ഫെസ്റ്റുകളിലെ സ്ഥിരസാന്നിധ്യവുമാണ് ഉത്പന്നം. മായം ചേര്‍ക്കാത്ത ഇനമെന്ന ഖ്യാതിയാണ് മഞ്ഞളിന്റെ പ്രതിഭത്തിളക്കം. കിലോയ്ക്ക് 700 രൂപയാണ് വില. കാല്‍, അര, ഒരു കിലോ എന്നിങ്ങനെ വാങ്ങാം. വിപണിമൂല്യം കൂടുന്നതിന് അനുസൃതമായി ഉദ്പാദന വര്‍ധന പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...