മുഖക്കുരു മാറുന്നില്ലേ ? പിന്നിലെ കാരണം മനസിലാക്കാം

For full experience, Download our mobile application:
Get it on Google Play

മുഖക്കുരുവുണ്ടാകുന്നുണ്ടെങ്കില്‍ അതിന് ലൈഫ്‌സ്റ്റൈലുമായി ബന്ധപ്പെട്ട പല കാരണങ്ങള്‍ കൂടിയുണ്ടാകാം. എങ്ങനെയാണ് ഇക്കാരണങ്ങള്‍ മനസിലാക്കുന്നത് എന്ന് നോക്കാം

ഒന്ന്. നെനെറ്റിയില്‍ മുടിയിഴകള്‍ ആരംഭിക്കുന്ന ഭാഗങ്ങളില്‍ മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കില്‍ അത്, ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുടെ പ്രശ്‌നമാകാം.

രണ്ട്. താടിയുടെ ഭാഗത്തായി മുഖക്കുരുവുണ്ടാകുന്നത് മോശം ഡയറ്റിന്റെയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെയും കാരണമാകാം. ആവശ്യത്തിന് വെള്ളം കുടിക്കുക, ആരോഗ്യകരമായ ഡയറ്റ് പാലിക്കുക, ഉറക്കത്തിന്റെ ക്രമം കൃത്യമാക്കുക എന്നീ ലൈഫ്‌സ്റ്റൈല്‍ ഘടകങ്ങളിലൂടെ തന്നെ മുഖക്കുരുവിനെ വലിയ പരിധി വരെ തടയാന്‍ കഴിയും.

മൂന്ന്. കവിളത്താണ് മിക്കവര്‍ക്കും മുഖക്കുരു വരാറ്. ഇത് അധികവും ശുചിത്വവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകാറെന്നാണ് ഡോ. ഗീതിക സൂചിപ്പിക്കുന്നത്. തലയിണക്കവര്‍ വൃത്തിയില്ലാതിരിക്കുക, ഫോണ്‍ സ്‌ക്രീന്‍ വൃത്തിയില്ലാതിരിക്കുക, മേക്കപ്പ് ബ്രഷുകള്‍ വൃത്തിയില്ലാതിരിക്കുക എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടെല്ലാം കവിളത്ത് മുഖക്കുരു വരാം.

നാല്. നെറ്റിയിലോ മുഖത്തോ മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കില്‍, അത് മാനസിക സമ്മര്‍ദ്ദത്തിന്റെയോ മോശം ഡയറ്റിന്റെയോ ഉറക്കക്രമത്തിലെ പ്രശ്‌നങ്ങളുടെയോ ദഹനസംബന്ധമായ പ്രശ്‌നങ്ങളുടെയോ സൂചനയാകാം.

അഞ്ച്. ചെവിയുടെ പരിസരങ്ങളിലായും ചിലര്‍ക്ക് മുഖക്കുരുവുണ്ടാകാറുണ്ട്. ഇത് ബാക്ടീരിയല്‍ ബാധ മൂലമോ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമോ ആകാം. അല്ലെങ്കില്‍ കോസ്‌മെറ്റിക്സ് ഉത്പന്നങ്ങളില്‍ നിന്നോ ഹെയര്‍ കെയര്‍ ഉത്പന്നങ്ങളില്‍ നിന്നോ ഉണ്ടാകുന്ന അലര്‍ജി മൂലമോ ആകാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...