Wednesday, May 14, 2025 6:19 am

അടിവസ്ത്രം അഴിച്ച് പരിശോധന : പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന 2 അധ്യാപകര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ നിർണായക അറസ്റ്റ്. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യൻ ഐസക്, എൻടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു. അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതിന്, ഏജൻസി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ ഏജൻസിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. തിരുവനന്തപുരം സ്റ്റാർ ഏജൻസിയിലെ ജീവനക്കാരെയും ഏജൻസി കരാർ മറിച്ചു നൽകിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷൻ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏര്‍പ്പാടാക്കി നൽകിയതെന്ന് കരാർ ഏറ്റെടുത്ത ജോബി ജീവൻ പറഞ്ഞു. പ്രതിഫലമായി നാലായിരം രൂപയും നൽകി.

അഞ്ഞൂറ് രൂപ കൂലിക്കാണ് പരിശോധനക്കായി എട്ടു പേരെ ജോബി ജോണ്‍ തരപ്പെടുത്തിയത്. ഇവര്‍ക്ക് യാതൊരു മുൻ പരിചയവുമുണ്ടായിരുന്നില്ല. എന്ത് പരിശോധിക്കണമെന്നോ, എങ്ങനെ പരിശോധിക്കണമെന്നോ സ്റ്റാർ കണ്‍സൾട്ടൻസി നിര്‍ദേശം നൽകിയിരുന്നില്ല. പരിശോധനയുടെ പൂര്‍ണ ഉത്തരവാദിത്വം പരീക്ഷ കേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണെന്നും കാരാറുകാർ പറയുന്നു.  വിദ്യാര്‍ഥിനികളുടെ അടിവസത്രം അഴിച്ച സംഭവത്തിൽ കോളേജിന് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് മര്‍ത്തോമ കോളേജ് അധികൃതർ. പരീക്ഷ കേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് എൻടിഎക്ക് കത്തയച്ചത് പരിശോധിക്കുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...