റാന്നി : തുലാപ്പള്ളിയില്‍ നിന്നുള്ള എറണാകുളം ഫാസ്റ്റ് പാസഞ്ചറിന്‍റെ അപ്രതീക്ഷിത മുടക്കം മൂലം നിരവധിപേര്‍ പെരുവഴിയിലായി. രാവിലെ 7.45 ന് തുലാപ്പള്ളിയില്‍ നിന്ന് എറണാകുളം വൈറ്റില ഹബ്ബിലേക്ക് പോകുന്ന ബസിന്‍റെ മുന്‍വശത്തെ വീല്‍ പഞ്ചറായതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം.
ബദല്‍ മാര്‍ഗം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെ ഉദ്യോഗസ്തരും, പി.എസ്.സി പരീക്ഷയ്ക്ക് പോകാൻ എത്തിയവരും ദുരിതത്തിലായി. ഈ ബസിനെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരും ഇതോടെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ വലഞ്ഞു. രാവിലെ എരുമേലിയില്‍ നിന്നും തുലാപ്പള്ളിയിലെത്തി 7.45ന് എറണാകുളത്തിനും അവിടെ 12.15 നെത്തി തിരികെ 2.05ന് പുറപ്പെട്ട് തുലാപ്പള്ളിയില്‍ 6.10നും എത്തുന്ന സര്‍വ്വീസിന് നല്ല കളക്ഷനും ലഭിച്ചിരുന്നു.